ഹാഥ്റസ്: വിരമിച്ച ജഡ്ജ് അന്വേഷിക്കണം; വൈ കാറ്ററി സുരക്ഷ നൽകണം-ചന്ദ്രശേഖർ ആസാദ്

സുരക്ഷിതരല്ലെങ്കിൽ അവരെ തന്റെ വസതിയിലേക്ക് കൊണ്ടുപോവുമെന്നും ആസാദ് പറഞ്ഞു

hathras, hathras rape case, hathras case, hathras news, hathras case news, hathras rape case news, hathras rape case today news, hathras case news, hathras gangrape case, hathras gangrape case latest news, hathras gangrape case news update, rahul gandhi, priyanka gandhi, hathras rape protests, rahul gandhi hathras, malayalam news, news in malayalam, national news, ie malayalam

ലഖ്നൗ: ഹാഥ്‌റസ് സംഭവത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഹാഥ്റസിൽ യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കവേയാണ് ആസാദ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യുവതിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവർ സുരക്ഷിതരല്ലെങ്കിൽ തന്റെ വസതിയിലേക്ക് അവരെ കൊണ്ടുപോവുമെന്നും ആസാദ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Members of the Ajad Samaj party and Bhim army burns effigy of UP Chief Minister in Ludhiana. Express Photo by Gurmeet Singh.

ഹാഥ്റസ് സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുന്നുണ്ട്. ഹാഥ്റസിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ പ്രതിഷേധം നടത്തി. തിങ്കളാഴ്ച മൗന പ്രതിഷേധം നടത്താൻ രാജസ്ഥാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിൽ തിങ്കളാഴ്ച രാത്രി മെഴുകുതിരി പ്രതിഷേധം നടത്തുമെന്ന് ഡിഎംകെ വനിതാ വിഭാഗം അറിയിച്ചു.  ശ്രീനഗറിൽ സിഐടിയുവിന്റെ ഭാഗമായ യൂണിയനുകൾ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വിവിധ പ്രതിപക്ഷ കക്ഷികൾ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രംഗത്തെത്തി. ഹാഥ്റസിൽ എന്താണ് നടന്നതെന്ന് മറയ്ക്കാനാണ് ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.

അതേ സമയം ഹാഥ്റസ് സംഭവത്തിൽ പ്രതികളെ അനുകൂലിച്ച് സവർണ ജാതി വിഭാഗക്കാർ പ്രദേശത്ത് പ്രകടനം നടത്തി. പ്രതികളെ അനുകൂലിച്ച് നടന്ന പ്രകടനങ്ങൾക്കെതിരേ പ്രതിഷേധിച്ച സമാജ്വാദി പാർട്ടി പ്രവർത്തകർക്കെതിരേ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Samajwadi Party workers protest in Hathras village on Sunday. (Express photo/Jignasa Sinha)

ഹാഥ്‌റസില്‍ ദളിത് യുവതിയെ ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് യുപി സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദയും യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നീതിക്കായി പോരാടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Policemen guard the 19-year-old victim’s home in the Hathras village; (top) the site of her hurried cremation. Gajendra Yadav

ഹാഥ്റസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ശനിയാഴ്‌ച വൈകിട്ടോടെയാണ് ഹാഥ്റസിലെത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തിയ ഇരുവരും യുവതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

അതേസമയം ബലാത്സംഗത്തിനിരയാവുന്നവരെ അധിക്ഷേപിച്ചുകൊണ്ടുള്ള യുപി ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങിന്റെ പ്രസ്താവന വിവാദമായി. സംസ്കാരം കൊണ്ടാണ് ബലാത്സംഗങ്ങൾ തടുക്കാനാവുക എന്നും മാതാപിതാക്കൾ പെൺമക്കളെ മൂല്യബോധത്തോടെ വളർത്തേണ്ടതുണ്ടെന്നുമാണ് എംഎൽഎയുടെ വിവാദ പ്രസ്താവന.

Read More: Hathras Case, Protests Live Updates: Chandrashekhar Azad meets victim’s family, demands probe under retired SC judge

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hathras case updates uttar pradesh protests opposition

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express