ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ ഇറാനെതിരേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനി രംഗത്ത്. ട്രംപിന്‍റെ പ്രസംഗം അജ്ഞതയും ഭീഷണിയും നിറഞ്ഞതാണ്. ഇറാൻ ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. ആണവ ഉടന്പടി റദ്ദാക്കുമെന്ന ട്രംപിന്‍റെ ഭീഷണി വിലപ്പോകില്ലെന്നും യുഎൻ പൊതുസഭയിൽ പ്രസംഗിക്കവേ റുഹാനി പറഞ്ഞു.

പ്രസിഡന്‍റ് സ്ഥാനമേറ്റശേഷം ആദ്യമായി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവേയാണ് കഴിഞ്ഞ ദിവസം ട്രംപ് ഇറാനെതിരെ വിമർശനം നടത്തിയത്. ഇറാനുമായുള്ള ആണവ ഉടന്പടി റദ്ദാക്കുമെന്നു ട്രംപ് സൂചിപ്പിച്ചു. ആ ഉടന്പടി അമേരിക്കയ്ക്ക് ഹിതകരമല്ല. ഇറാന്‍റെ ആണവപദ്ധതിക്ക് അന്ത്യം കുറിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ