ചെന്നൈ: നടൻ കമൽഹാസന് മാനസിക വിഭ്രാന്തിയാണെന്ന് മന്ത്രി ആർ.ബി.ഉദയ കുമാർ. ജനങ്ങളോട് ചിലതൊക്കെ പറയാൻ കമൽഹാസൻ ആഗ്രഹിക്കുന്നു. പക്ഷേ അത് എങ്ങനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളുണ്ടാകും. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നാണ് ഞങ്ങൾ കരുതുന്നതെന്നും റവന്യൂ മന്ത്രി എൻഡിടിവിയോട് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ തന്റെ ട്വിറ്റർ പേജിലൂടെ തമിഴ്നാട് സർക്കാരിനെതിരെ കമൽഹാസൻ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

ദുരന്തങ്ങളും അഴിമതിയും തുടർക്കഥയാകുമ്പോൾ ആ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ രാജി സ്വാഭാവികമായും ആവശ്യമായി വരുമെന്നായിരുന്നു കമൽഹാസൻ സ്വാതന്ത്ര്യദിനത്തിൽ ട്വീറ്റ് ചെയ്തത്. തമിഴ്നാട്ടിൽ ഒരു പാർട്ടി പോലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. തമിഴ്നാടിന്‍റെ പുരോഗതിയാണ് എന്‍റെ ലക്ഷ്യം. ഇതിനായി എന്‍റെ ശബ്ദം കൂടുതൽ ശക്തിപ്പെടുത്താനുള്ള പിന്തുണ നൽകാൻ ആരാണുള്ളത്. ഡിഎംകെയും എഐഎഡിഎംകെയും മറ്റ് രാഷ്ട്രീയ പാർട്ടികളുമൊക്കെ ജനങ്ങളെ സഹായിക്കേണ്ട ഉപകരണങ്ങളാണ്. എന്നാൽ അവയൊക്കെ പ്രയോജനരഹിതമായാൽ മറ്റു വഴികൾ തേടേണ്ടി വരുമെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ