ഫത്തേബാദ്: ഹരിയാനയിൽ സ്ത്രീകളെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. ബാബ അമർപുരി (60) ആണ് അറസ്റ്റിലായത്. സ്ത്രീകൾക്ക് മയക്കുമരുന്ന് നൽകിയശേഷമായിരുന്നു ബലാത്സംഗം. 120 ഓളം സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ബില്ലു എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ക്യാമറയിൽ പകർത്തിയശേഷം അതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്ത് വീണ്ടും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിൽ നിരവധി 120 വീഡിയോ ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം വെവ്വേറെ സ്ത്രീകളാണെന്നാണ് വിവരം.

പീഡന കേസിൽ ആൾദൈവങ്ങൾ അറസ്റ്റിലാവുന്നത് ഇതാദ്യമല്ല. 16 കാരിയെ പീഡിപ്പിച്ച കേസിൽ ആസാറാം ബാപ്പുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ആശ്രമത്തിലെ രണ്ടു അന്തേവാസികളെ പീഡിപ്പിച്ചതിന് ആൾദൈവം ഗുർമീത് റാം റഹിമിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook