മീവത് (ഹരിയാന): കൂട്ടബലാത്സംഗത്തിനിരയായ ആട് ചത്തു. ഗർഭിണിയായ ആടിനെ എട്ടുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഹരിയാനയിലെ മീവത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ ആടിന്റെ ഉടമ പൊലീസിൽ പരാതി നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ പ്രതികളായ സവാകർ, ഹറൂൺ, ജാഫർ എന്നീ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്. ഇവർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്നാണ് വിവരം.
Haryana: Pregnant goat died a day after allegedly being raped by 8 men in Mewat. Goat's owner (in pic) registered a police complaint on July 26. Police says, 'all accused are absconding. Medical of the dead goat will be conducted. Investigation is underway' pic.twitter.com/Ejyc6u56WT
— ANI (@ANI) July 28, 2018
ജൂലൈ 25 ന് രാത്രിയിൽ എട്ടുപേർ ചേർന്ന് ഗർഭിണിയായ ആടിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തുവെന്ന് ആടിന്റെ ഉടമ അസ്ലുവാണ് പൊലീസിൽ പരാതി നൽകിയതെന്ന് എസ്ഐ രാജ്ബിർ സിങ് പറഞ്ഞു. ആടിനെ മൃഗ ഡോക്ടർ പരിശോധിച്ചതിൽനിന്നും കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. മാത്രമല്ല ബലാത്സംഗത്തിനുശേഷം ആടിനെ ക്രൂരമായി ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ടബലാത്സംഗത്തിനുശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് ആട് ചത്തത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook