/indian-express-malayalam/media/media_files/2025/11/12/white-collar-terror-module-case-2025-11-12-10-59-46.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ചുള്ള 'വൈറ്റ് കോളർ' ഭീകരവാദ കേസിൽ മതപ്രഭാഷകൻ കസ്റ്റഡിയിൽ. ഹരിയാനയിലെ മേവാത്ത് മേഖലയിൽ നിന്നുള്ള മതപ്രഭാഷകനായ മൗലവി ഇഷ്തിയാഖിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജമ്മു കശ്മീർ പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മൗലവി ഇഷ്തിയാഖിനെ ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കാമ്പസിനുള്ളിലെ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ നിന്ന് 2,500 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ പിടികൂടിയിരുന്നു.
Also Read: ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി
ഇഷ്തിയാഖിനെ ഉടൻ തന്നെ ഔദ്യോഗികമായി അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, നവംബർ 10 ന് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ ഏകോപിത റെയ്ഡുകൾക്കു ശേഷം കേസിൽ അറസ്റ്റു ചെയ്യപ്പെടുന്ന ഒമ്പതാമത്തെയാളാകും ഇഷ്തിയാഖ്.
Also Read: ചെങ്കോട്ട സ്ഫോടനം; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം; ഉദ്യോഗസ്ഥർക്ക് അമിത് ഷായുടെ നിർദേശം
കഴിഞ്ഞ ദിവസം ഫരീദാബാദിൽ നിന്നും ഭീകര ബന്ധമുള്ള മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള 'വൈറ്റ് കോളർ' ഭീകര മൊഡ്യൂളിന്റെ ഭാ​ഗമാണ് ഇവർ എന്നാണ് കണ്ടെത്തൽ. ഇഷ്തിയാക്കിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കൾ മുസൈബ് എന്ന ഡോ. മുസമ്മിൽ ഗനായിയും ഡോ. ​​ഉമർ നബിയും ഇവിടെ സൂക്ഷിച്ചവയാണെന്നാണ് വിവരം. ചെങ്കോട്ടക്കു സമീപമുണ്ടായ സ്ഫോടനത്തിൽ കാർ ഓടിച്ചതായി സംശയിക്കുന്നയാളാണ് ഡോ. ഉമർ നബി.
Read More: നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ തുടർചികിത്സ നൽകാൻ കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us