ഹരിയാന ദാദ്രി റോഡിൽ അംഗഭംഗം വരുത്തിയ നിലയിൽ രാജേഷ് ഷെറോൺ (35) എന്ന മാധ്യമപ്രവർത്തകന്രെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം ഈ കേസ് അന്വേഷിക്കും. ബുധനാഴ്ച രാത്രിയാണ് വികൃതമാക്കപ്പെട്ട നിലയിൽ രാജേഷ് ഷെറോണിന്രെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ഷെറോൺ ഉമർവാസ് ഗ്രാമത്തിലുളള ഒരാൾക്കൊപ്പം ചില സാമ്പത്തിക ഇടപാടുകളുടെ ആവശ്യത്തിനായി ദാദ്രിയിലേക്ക് പോയതാണെന്നും പിന്നീട് ദാദ്രിയിലെ റോഡിൽ നിന്നും മൃതദേഹം കണ്ടെത്തിയ വാർത്തയാണ് കുടുംബാംഗങ്ങൾ അറിഞ്ഞതെന്നും അദ്ദേഹത്തിന്രെ അമ്മാൻ അജിത് സിങ് പറഞ്ഞു. “ഞങ്ങൾക്ക് ആരെയും സംശയമില്ല, കാരണം രാജേഷ് ആരുമായും ശത്രുതയുളളതായി ഇതുവരെ പറഞ്ഞിട്ടില്ല” അജിത് സിങ് ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.

കാലുകൾ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മൃതദേഹത്തിന് മുകളിലൂടെ ആവർത്തിച്ച് വാഹനത്തിന്രെ ചക്രങ്ങൾ കയറ്റിയിറക്കിയതായാണ് കാണപ്പെട്ടത്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായ ധാരണ ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ദാദ്രിയിലെ പൊലീസ് സൂപ്രണ്ട് ഹിമാംശു ഗാർഗ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കൊലപാതത്തിന് പിന്നിലുളള കാരണമെന്തെന്ന് അറിവ് കിട്ടിയില്ലെന്ന് അന്വേഷണ സംഘത്തലവനായ ഡിഎസ്‌പി പ്രദീപ് കുമാർ അറിയിച്ചു.

മൂന്ന് പെൺകുട്ടികളുടെ പിതാവായ രാജേഷ് ദൈനിക് ഭാസ്കർ ഹരി ഭൂമി എന്നിവിടങ്ങിളിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഭിവാനി ജേണലിസ്റ്റ് ക്ലബ്ബ് പ്രസിഡന്ര് ഈശ്വർ ധാമ്മു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook