പഞ്ച്കുള (ഹരിയാന): യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നാലു ദിവസം തടവിലാക്കിയശേഷം 40 പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 22 കാരിയായ പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ ഛണ്ഡിഗഡ് പൊലീസ് കേസെടുത്തു.

ബലാത്സംഗം ചെയ്ത 40 പേരിൽ ഒരാൾ തന്റെ ഭർത്താവിന് അറിയാവുന്ന വ്യക്തിയാണെന്ന് യുവതി പരാതിയിൽ പറയുന്നു. മോണി ഹിൽസിലെ ഗസ്റ്റ് ഹൗസിൽ ജോലി ശരിയാക്കി നൽകാമെന്ന് ഇയാളാണ് വാഗ്‌ദാനം ചെയ്തത്. ഇതനുസരിച്ചാണ് ഗസ്റ്റ് ഹൗസിലെത്തിയത്. അവിടെയെത്തിയ തന്നെ മുറിയിൽ നാലു ദിവസം അടച്ചിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പരാതിയിൽ പറയുന്നു.

ജൂലൈ 15 മുതൽ 18 വരെ തന്നെ തടവിലാക്കി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിലുളളതെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സതീഷ് കുമാർ പറഞ്ഞു. ഓരോ ദിവസം 8 മുതൽ 10 പേർവരെ ബലാത്സംഗം ചെയ്തു. ജൂലൈ 18 നാണ് പെൺകുട്ടി അവിടെനിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം നടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook