മേവത് (ഹരിയാന): രാജ്യത്തെ തുടര്‍ച്ചയായ പീഡന പരമ്പരകളില്‍ ഒന്നുകൂടി. ഹരിയാനയിലെ മേവത്തില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. എട്ടു പേർന്നാണ് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു.

വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് നഹ് ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കൂട്ടമാനഭംഗത്തിനിരയായ അവസ്ഥയില്‍ കണ്ടെത്തിയത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ രണ്ടു ബൈക്കിലും ഒരു കാറിലുമായി വന്ന പ്രതികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുറ്റകൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ ഒളിവില്‍പ്പോയെന്നാണ് റോജ്ക മിയോ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി തൂങ്ങി മരിച്ചു.

പ്രതികള്‍ മുന്‍പ് പെണ്‍കുട്ടിയെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞെന്നുമാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ അറിയിച്ചിരിക്കുന്നത്.

“തട്ടിക്കൊണ്ടുപോകല്‍, ബലാൽസംഗം, ആത്മഹത്യാ പ്രേരണ എന്നിവയ്ക്ക് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് പ്രതികൾക്കായുളള തിരച്ചിലിലാണ്”റോജ്ക മെവ് സ്റ്റേഷന്‍ ഹൗസ് മാസ്റ്റര്‍ ആയ ജയ് ഭഗവാന്‍ പറഞ്ഞു. “സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്” മേവത് എസ്‌പി നസ്നീന്‍ ഭസിൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook