scorecardresearch
Latest News

ലൈംഗികാതിക്രമം: ഹാർവി വെയ്ൻ‌സ്റ്റൈൻ കുറ്റക്കാരൻ, 25 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും

ഹാർവി വെയ്ൻ‌സ്റ്റൈനെതിരെ ലൈംഗിക പരാതിയുമായി 80ലധികം വനിതകളാണ് രംഗത്തെത്തിയത്

Harvey Weinstein, ഹാർവി വെയ്ൻ‌സ്റ്റൈൻ, Harvey Weinstein fould guilty, ലൈംഗികം, Harvey Weinstein metoo case, Weinstein criminal case, Weinstein case judgement, Harvey Weinstein case judgement, World news, Indian Express, ie malayalam, ഐഇ മലയാളം

ലൈംഗികാതിക്രമ കേസിൽ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഗുരുതരമായ ലൈംഗിക കുറ്റകൃത്യവും ബലാത്സംഗവും നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെയ്ൻസ്റ്റൈനിതെ ചുമത്തിയിരിക്കുന്നത്.

ഹാർവി വെയ്ൻ‌സ്റ്റൈനെതിരെ ലൈംഗിക പരാതിയുമായി 80ലധികം വനിതകളാണ് രംഗത്തെത്തിയത്. മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പ്രമുഖ നടിയുൾപ്പടെയുള്ളവർ നിർമാതാവിനെതിരെ രംഗത്തെത്തിയത്. ഹോളിവുഡിലെ കാസ്റ്റിങ് കൗച്ച് തുറന്നു കാട്ടുന്നതായിരുന്നു ഈ ആരോപണങ്ങളെല്ലാം.

വിചാരണയ്ക്കിടെ ആറു സ്ത്രീകൾ അവരെ ഹാർവി വെയ്ൻ‌സ്റ്റൈൻ ലൈംഗികമായി പീഡിപ്പിച്ചതായി സാക്ഷിപ്പെടുത്തി. നടി ജെസീക്ക മൻ ഉൾപ്പടെയുള്ള പ്രമുഖർ ഹാർവിക്കെതിരെ രംഗത്തെത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Harvey weinstein found guilty in landmark metoo movement

Best of Express