ബെയ്ജിംഗ്: ചാണകത്തിന്റേയും ഗോമൂത്രത്തിന്റെയും ഗുണഗണങ്ങളേപ്പറ്റി പഠിച്ച് റിപ്പർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ്‌വര്‍ദ്ധന്‍. ഇതിനായി ആയുഷ് മന്ത്രാലയത്തിനായി നീക്കിവെച്ചിരിക്കുന്നത് 5000 കോടി രൂപയാണെന്നും അദ്ദേഹം ചൈനയില്‍ നടന്ന ‘ക്ലീന്‍ എനര്‍ജി മിനിസ്റ്റീരിയല്‍’ മീറ്റില്‍ സംസാരിന്പോൾ പറഞ്ഞു. ഏറെ ഗുണങ്ങളുള്ള പഞ്ചഗവ്യത്തേപ്പറ്റി പഠിക്കുമെന്നും വിവരസാങ്കതിക മന്ത്രാലയത്തിന്രെ ചുമതല കൂടിയുള്ള ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു.

‘ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ സംയോജിപ്പിച്ചാണ് പഞ്ചഗവ്യം ഉണ്ടാക്കുന്നത്. പരമ്പരാഗതമായി പല തരത്തലുള്ള ഗുണങ്ങള്‍ ലഭിക്കാനായും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ഗുണങ്ങളേപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ഹര്‍ഷ്‌വര്‍ദ്ധന്‍ വ്യക്തമാക്കി.

ഇത്തരത്തിലുള്ള പഠനങ്ങൾ നിലനില്‍ക്കുന്ന വിവാദങ്ങളെ ശമിപ്പിക്കാനുകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആയുര്‍വേദത്തിനനുസരിച്ച് ജീവിച്ചാല്‍ 100 വര്‍ഷം ജീവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇവ ലോകത്തിനുമുന്നില്‍ വിളിച്ചുപറയാല്‍ ഇതെല്ലാം ശാസ്ത്രീയമായി പഠിച്ചേ തീരൂ. ജമ്മുവിലുള്‍പ്പെടെ ഇതിനേപ്പറ്റി പഠനം നടത്തുന്നുണ്ട്. ആയുഷ് മന്ത്രാലയത്തിന് നീക്കിവച്ചിരിക്കുന്നത് 5,000 കോടി രൂപയാണ്. ഇതില്‍ ധാരാളം സാധ്യതകളാണുളളത്’ ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു

ബീജിംഗില്‍ സംസാരിക്കുന്നതിന്റെ തലേന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും അദ്ദേഹം ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നു.

Read More : മനുഷ്യ മുഖവുമായി യുപിയില്‍ പശു പിറന്നു: വിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍; സ്ഥലത്ത് ക്ഷേത്രം പണിയുമെന്ന് റിപ്പോര്‍ട്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ