Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ജൂലൈയോടെ 25 കോടി പേർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കാനാവുമെന്ന് മന്ത്രി ഹർഷ് വർധൻ

മുൻഗണനാ അടിസ്ഥാനത്തിലാകും വാക്സിൻ ലഭ്യമാക്കുക, ഇതിനായുള്ള പട്ടിക സംസ്ഥാനങ്ങൾ സമർപ്പിക്കണം

harsh vardhan, sunday samvad, health minister social media interaction, covid 19 vaccines in india, covid 19 vaccination, indian covid vaccine, covid vaccine cost, indian express, news, news malayalam, news in malayalam, malayalam news, national news malayalam, national news in malayalam, ie malayalam

ന്യൂഡൽഹി: അടുത്ത വർഷം ജൂലൈയോടെ രാജ്യത്ത് 20-25 കോടി പേർക്ക് കോവിഡ് -19 വാക്സിൻ നൽകാനാവുമെന്ന് കണക്കാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ. 40-50 കോടി ഡോസ് കോവിഡ് വാക്സിനാണ് അടുത്ത വർഷം ജൂലൈക്ക് മുൻപ് രാജ്യത്ത് വിനിയോഗിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിൻ നൽകുന്നതിനായുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കാവും വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

മുൻഗണനാ പട്ടിക സമർപിക്കുന്നതിനുള്ള ഫോർമാറ്റ് ഈ മാസം അവസാനത്തോടെ സംസ്ഥാനങ്ങൾക്ക് സമർപിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോർമാറ്റ് പ്രകാരം വാക്സിനേഷനായി പരിഗണിക്കുന്ന ജനസംഖ്യ ഗ്രൂപ്പുകളുടെ മുൻഗണനാ പട്ടിക സംസ്ഥാനങ്ങൾ സമർപ്പിക്കണം.

Read More: കോവിഡ് ബാധിതരുടെ വീട്ടുചികിത്സ: അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സർക്കാർ, സ്വകാര്യമേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആശാ വർക്കർമാർ, നീരീക്ഷണ ചുമതലയുള്ള ജീവനക്കാർ, രോഗികളെ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ചുമതലകളിലുമുള്ളവർ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഇടം പിടിക്കും.

ഈ ഒക്ടോബർ അവസാനത്തോടെ ഈ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാക്സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ശീതീകരണ സംവിധാനങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ വിലയിരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

” വാക്സിനുകൾ തയ്യാറായിക്കഴിഞ്ഞാൽ അവ ന്യായമായും തുല്യമായും വിതരണം ചെയ്യപ്പെടുന്നതായി ഉറപ്പാക്കാൻ സർക്കാർ സമയം മുഴുവൻ പ്രവർത്തിക്കുന്നു. രാജ്യത്തെ ഓരോരുത്തർക്കും എങ്ങനെ വാക്സിൻ ഉറപ്പാക്കാം എന്നതാണ് ഞങ്ങളുടെ ഏറ്റവും മുൻഗണന,” വർധൻ പറഞ്ഞു.

നിതി ആയോഗ് അംഗം ഡോ. വി കെ പോളിന്റെ അധ്യക്ഷതയിൽ ഒരു ഉന്നതതല സമിതി വാക്സിൻ കൈകാര്യം ചെയ്യുന്നതിനുള് പദ്ധതി തയ്യാറാക്കുന്നതായി മന്ത്രി പറഞ്ഞു.

Read More: Covid-19 Vaccine Tracker, Sept 26: ജോൺസൺ & ജോൺസൺ കോവിഡ് വാക്സിൻ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തല്‍

വാക്സിൻ സംഭരണം കേന്ദ്രീകൃതമായി നടക്കും. അവയുടെ വിതരണ നടപടികൾ കൃത്യമായി നിരീക്ഷിക്കും. അത് ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വിവിധ വാക്‌സിനുകളുടെ ലഭ്യത സംബന്ധിച്ച സമയക്രമം മനസിലാക്കുന്നതിനും വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് പരമാവധി ഡോസുകൾ ലഭ്യമാക്കുന്നതിനും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്ക് മുൻഗണന നൽകുന്നതിനുമായുള്ള നടപടികൾക്കായി പ്രത്യേക സമിതി പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More: Covid-19 Vaccine Tracker, Sept 25: സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ

വാക്സിൻറെ കാര്യത്തിൽ അനധികൃതമായി മറ്റു കൈകളിലേക്കെത്തുകയോ കരിഞ്ചന്ത നടക്കുകയെ ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. “മുൻകൂട്ടി തീരുമാനിച്ച മുൻഗണന അനുസരിച്ച് പ്രോഗ്രാം ചെയ്ത രീതിയിലാണ് വാക്സിനുകൾ വിതരണം ചെയ്യുന്നത്. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന്, മുഴുവൻ പ്രക്രിയയുടെയും വിശദാംശങ്ങൾ വരും മാസങ്ങളിൽ പങ്കിടും, ” അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർക്ക് വാക്സിനേഷന്റെ കാര്യത്തിൽ മുൻഗണന നൽകേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സണ്‍ഡെ സംവാദ് എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: Centre estimates to utilise 40-50 cr COVID-19 vaccine doses on 20-25 cr people by July 2021: Harsh Vardhan

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Harsh vardhan covid 19 vaccine 2021

Next Story
അവർ സന്തുഷ്ടരാണെങ്കിൽ എന്തിന് പ്രതിഷേധിക്കണം; കാർഷിക നിയമത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽfarmer protest, rahul gandhi, rahul gandhi farmers protest, farmer rally, farmer rally today, punjab farmer protest, punjab farmer protest live news, rahul gandhi farmers rally, farmers protest in punjab, farm bill 2020, farm bill news, farmer protest in haryana, farmer protest today, farmer protest latest news, farmer protest today news, farmers protest, farmers protest today, farm bill, farm bill news, farm bill latest news, farmers protest in haryana
The moderation of comments is automated and not cleared manually by malayalam.indianexpress.com