അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂല പ്രഖ്യാപനവുമായി പട്ടേൽ വിഭാഗ നേതാവ് ഹർദ്ദിക് പട്ടേൽ. നിയമസഭ തിരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ സംവരണം വാഗ്ദാനം ചെയ്ത കോൺഗ്രസിന് ഒപ്പം നിൽക്കുമെന്ന് ഹർദ്ദിക് പട്ടേൽ പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ ഭരണകക്ഷിയായ ബിജെപി വെട്ടിലായി.

പട്ടേൽ വിഭാഗം മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും കോൺഗ്രസ് അംഗീകരിച്ചതോടെയാണ് 24കാരനായ നേതാവ് കോൺഗ്രസിനെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ പിന്തുണക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ദളിത് വിഭാഗത്തിന്റെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് കോൺഗ്രസ് ചർച്ചകൾ പുരോഗമിക്കുന്നത്. ജിഗ്നേഷ് മേവാനിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ട്. അതേസമയം കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ