scorecardresearch

രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതം; എപ്‌സറ്റീൻ ഫയൽ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി

രാഹുൽ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പാർലമെന്ററി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും കേന്ദ്രമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി

രാഹുൽ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പാർലമെന്ററി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും കേന്ദ്രമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി

author-image
WebDesk
New Update
Epsteen file controversy

എപ്‌സറ്റീൻ ഫയൽ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച 'എപ്സ്റ്റീൻ ഫയൽ' ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രാഹുൽ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പാർലമെന്ററി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും കേന്ദ്രമന്ത്രി വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Advertisment

Also Read:ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി; സംസ്ഥാനങ്ങളുമായി സഹകരിക്കാൻ തയ്യാറെന്ന് നിർമല സീതാരാമൻ

ലോക്‌സഭയിലെ ചർച്ചയ്ക്കിടെയാണ് ബിസിനസുകാരനായ അനിൽ അംബാനിയെ എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി സംസാരിച്ചത്. 'ഹർദീപ് പുരിയെ എപ്സ്റ്റീന് പരിചയപ്പെടുത്തിക്കൊടുത്തത് ആരാണെന്ന് എനിക്കറിയാം, അത് ഹർദീപ് പുരിക്കും അറിയാം' -എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം.തന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ശക്തമായി പ്രതികരിച്ച കേന്ദ്രമന്ത്രി, ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുമധ്യത്തിൽ ലഭ്യമാണെന്ന് വ്യക്തമാക്കി.

Advertisment

Also Read:തമിഴ് രാഷ്ട്രീയത്തിലെ കരുനീക്കങ്ങൾ: ഡിഎംകെ-എഐഎഡിഎംകെ പോരാട്ടത്തിൽ സഖ്യകക്ഷികൾ നിർണ്ണായകം; കണക്കുകൾ പുറത്ത്

2009 മെയ് മുതൽ 2017 വരെയുള്ള കാലയളവിൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തെ മൂന്ന് മില്യണോളം ഇമെയിലുകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ മൂന്നോ നാലോ കൂടിക്കാഴ്ചകളെക്കുറിച്ച് മാത്രമാണ് പരാമർശമുള്ളതെന്നും അവയെല്ലാം തികച്ചും ഔദ്യോഗികമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മൾട്ടി ലാറ്ററലിസവുമായി ബന്ധപ്പെട്ട സ്വതന്ത്ര കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ആ കൂടിക്കാഴ്ചകളെന്നും പുരി കൂട്ടിച്ചേർത്തു.

Also Read:എഐ വ്യാജന്മാർക്കെതിരെ കേന്ദ്രം; മോശം ഡീപ്പ് ഫേക്ക് ഉള്ളടക്കം 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം

യാതൊരു തെളിവുമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് രാഹുലിന്റെ ശൈലിയെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. "ആരോപണങ്ങൾ ഉന്നയിച്ച ശേഷം മറുപടി കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നത് അദ്ദേഹത്തിന്റെ പതിവാണ്. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നേതാക്കളും ഇടയ്ക്ക് മാത്രം രാജ്യത്തെത്തി ആരോപണങ്ങൾ ഉന്നയിച്ച് മടങ്ങുന്ന നേതാക്കളും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കറിയാം."- ഹർദീപ് സിംഗ് പുരി പറഞ്ഞു.

പ്രധാനപ്പെട്ട ചർച്ചകൾക്കിടയിൽ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കുന്നത് സഭയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.

Read More: വന്ദേമാതരത്തിന് ആദ്യമായി ഔദ്യോഗിക പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: