ദിസ്പൂര്‍: അസമില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമുളള അശ്ലീല ചിത്രങ്ങള്‍ അധ്യാപകന്‍ സോഷ്യല്‍മീഡയയില്‍ പോസ്റ്റ് ചെയ്തു. ഹൈലാകണ്ടി ജില്ലയിലെ ചെറുപട്ടണമായ കട്‍ലിച്ചിറയിലാണ് സംഭവം. ഫൈസുദ്ധീന്‍ ലസ്കര്‍ എന്ന അധ്യാപകനാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

ജില്ലയിലെ ഒരു മോഡല്‍ ഹൈസ്കൂളിലെ അധ്യാപകനാണ് ഇയാള്‍. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഇയാള്‍ക്കതിരെ നേരത്തേയും പൊലീസ് കേസുകളുണ്ട്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഹരാംഖോര്‍ എന്ന നവാസുദ്ദീന്‍ സിദ്ധിഖി ചിത്രം പോലെയാണ് ഇത് സംഭവിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞു. എന്നാല്‍ അസം സംഭവത്തിന്റെ അത്രവും വൃത്തികെട്ടതല്ല ചിത്രത്തിന്റെ ഇതിവൃത്തമെന്നും മറുപടികള്‍ വന്നു.

അധ്യാപകനെ നേരത്തേ ജനങ്ങള്‍ കൈകാര്യം ചെയ്തിരുന്നതായി പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നടപടി. സംഭവത്തില്‍ ഇയാളുടെ വിരല്‍ ജനങ്ങള്‍ ഒടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ