പ്രതീക്ഷകളോടെ 2020 നെ വരവേറ്റ് ന്യൂസിലന്‍ഡ്. ആഹ്ളാദാരവങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. ഓക്‌ലൻഡിലും വെല്ലിങ്ടണിലും ന്യൂയര്‍ ആഘോഷങ്ങള്‍ നടന്നു. ന്യൂസിലന്‍ഡിലെ സമോവ ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യൻ സമയം 3.30 നാണ് സമോവയിൽ പുതുവർഷം പിറന്നത്.

Read Also: ഹാപ്പി ന്യൂ ഇയർ ഓഫറുമായി ജിയോ; ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ടോംഗയിലും കിരിബാസിലും പുതുവർഷം പിറന്നു. ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ പുതുവര്‍ഷാഘോഷം നടന്നത് ഓസ്ട്രേലിയന്‍ നഗരമായ സിഡ്‍നിയിലാണ്. വെടിക്കെട്ടോടെയാണ് സിഡ്‌നിയിൽ പുതുവർഷാഘോഷം നടന്നത്.

പുതുവർഷം ഏറ്റവും അവസാനമെത്തുന്നത് യുകെ, അയര്‍ലന്‍ഡ്, ഘാന, ഐസ്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ രാത്രി 12 ന് പുതുവർഷം പിറക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook