ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന സൈനിക നടപടിയില്‍ ഒരു ഭീകരനെ വധിച്ചു. ഞായറാഴ്ച രാവിലെയാണ് സുരക്ഷാ സേന ഭീകരവിരുദ്ധ നീക്കം നടത്തിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ധ സൈനികരും, പോലീസും, സൈന്യവും ഉള്‍പ്പെടുന്ന സംയുക്ത സംഘമാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നത്. രാവിലെ അഞ്ചുമണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണല്‍ രാജേഷ് കാളിയ അറിയിച്ചു.

സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഭീകരന്റെ കൈവശം പാക് കറന്‍സിയും ആയുധങ്ങളുമുള്ളതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ