ഹാംബര്‍ഗ്: ജര്‍മ്മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ വിഷവാതകം ശ്വസിച്ച് അമ്പതിലേറെ പേര്‍ക്ക് അവശത. അന്തരീക്ഷം വഴി വിഷവാതകം പടര്‍ന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിച്ചു. ഇന്ത്യന്‍ സമയം  വൈകുന്നേരം  6 മണി വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. ശ്വാസതടസവും കണ്ണെരിച്ചിലും കാരണം അമ്പതിലേറെ പേര്‍ക്ക് അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കി. എന്ത് വാതകമാണ് അന്തരീക്ഷത്തില്‍ പടര്‍ന്നതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

വിമാനത്താവളത്തിൽ നിന്നും ഒഴിപ്പിച്ച യാത്രികർ മണിക്കൂറുകളോളം കൊടുംതണുപ്പിലാണ്  പുറത്തുനിൽക്കേണ്ടി വന്നത്. ഹാംബർഗ് നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയത് ഒരു ഡിഗ്രി സെൽഷ്യസാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook