അടുത്ത വർഷം ജനുവരി 15 മുതൽ രാജ്യത്തുടനീളമുള്ള ജ്വല്ലറികൾക്ക് ‘ഹാൾമാർക്ക്’ ചെയ്യാതെ’ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ കഴിയില്ല, ഇത് ലംഘിച്ചാല്‍ പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ. അതു പോലെ, 14, 18 അല്ലെങ്കിൽ 22 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ആഭരണങ്ങളും കരകൗശല വസ്തുക്കളും മാത്രമാണ് 2021 ജനുവരി പകുതി മുതൽ വിപണിയിൽ ലഭ്യമാവുക.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) ൽ രജിസ്റ്റർ ചെയ്യാനും ഇതു വരെ സ്റ്റോക്ക്മാർക്ക് ചെയ്തിട്ടില്ലെങ്കിൽ അവരുടെ ഓഹരികൾ ക്ലിയർ ചെയ്യാനും ജ്വല്ലറികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. സ്വർണ്ണാഭരണങ്ങളുടെ വിശുദ്ധിയെ നിര്‍ണയിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. 2021 ജനുവരി 15 മുതൽ സ്വർണ്ണാഭരണങ്ങൾ നിർബന്ധമായും ഹാൾമാർക്ക് ചെയ്യുന്നതിനുള്ള വിജ്ഞാപനം ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യാഴാഴ്ച നൽകും.

2000 മുതൽ ആരംഭിച്ച ഗോൾഡ് ഹാൾമാർക്കിംഗ് ഇപ്പോൾ വരെ ജ്വല്ലറികൾക്ക് ഓപ്ഷണലാണ്. അതിനാല്‍ തന്നെ ഏകദേശം 40% സ്വർണ്ണാഭരണങ്ങളാണ് നിലവിൽ ഹാൾമാർക്ക് ചെയ്യുപ്പെടുന്നത്. ഈ പദ്ധതി പ്രകാരം, വിൽക്കുന്ന ഓരോ സ്വർണ്ണ ഇനത്തിനും 234 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 892 അസൈയിംഗ്, ഹാൾമാർക്കിംഗ് സെന്ററുകളിലൂടെ ഹാൾമാർക്ക് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഹാൾമാർക്കിംഗ് സ്കീം പ്രകാരം ഇതു വരെ 28,849 ജ്വല്ലറികൾ ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമൂല്യ ലോഹത്തിന് മാത്രം ഉപയോഗിക്കുന്ന ഒരു പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ഹാള്‍മാര്‍ക്കിംഗ്.

Read Here: Hallmarking Jewellery to be must from next year, says Ram Vilas Paswan

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook