/indian-express-malayalam/media/media_files/uploads/2018/07/lafontant180714-jack-guy-lafontant-haiti-prime-minister-ew-436p_fe5a475bfa4fe1908a379c06966d556f.fit-2000w.jpg)
എണ്ണ വില വർധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന് കരീബിയന്‍ രാജ്യമായ​ ഹെയ്​തിയുടെ പ്രധാനമന്ത്രി ജാക്ക്​ ഗയ്​ ലഫോന്‍ഡന്റ് ​ രാജിവെച്ചു​. ഇന്ധന സബ്​സിഡി എടുത്ത കളയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ്​ ഇതിനിടെയാണ്​ പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. താൻ പ്രസിഡൻറിന്​ രാജിക്കത്ത്​ രാജിസമർപ്പിച്ചുവെന്ന്​ ജാക്ക്​ പറഞ്ഞു. ലഫോന്‍ഡന്റിന്റെ രാ​ജി പ്ര​സി​ഡ​ന്‍റ് ജോ​വെ​നെ​ൽ മോ​യി​സ് അം​ഗീ​ക​രി​ച്ചു.
ഹെയ്​തിയിൽ ഇന്ധന സബ്​സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ്​ ഓയിലി​ന്റെ വില 38 ശതമാനവും ഡീസലി​ന്റെ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വർധിച്ചിരുന്നു.
വില വർധനവിനെ തുടർന്ന്​ രാജ്യതലസ്ഥാനത്ത്​ വൻ ​പ്രക്ഷോഭമാണ്​ അരങ്ങേറിയത്​. ഏകദേശം ഏഴ്​ പേർ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടർന്ന്​ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന്​ സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മ​ത്തി​ലേ​ക്ക് ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ക​യാ​യി​രു​ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us