ഹെയ്തി ഭൂകമ്പം: മരണസംഖ്യ 1297 ആയി ഉയര്‍ന്നു; 5,700 പേര്‍ക്ക് പരുക്ക്

പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജ്യമൊട്ടാകെ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Photo: Wikipedia/ Voice of America

ലെസ് കെയ്സ്: ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 1297 ആയി ഉയര്‍ന്നു. ഭൂകമ്പത്തിന് പിന്നാലെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നത്. പ്രളയ സാധ്യതയും മുന്നില്‍ കണ്ട് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ കുറഞ്ഞത് 5,700 പേര്‍ക്കെങ്കിലും പരുക്കേറ്റതായാണ് കണക്കുകള്‍. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്.

ആശുപത്രികള്‍ എല്ലാം നിറഞ്ഞ സാഹചര്യത്തില്‍ പല കോണുകളിലും ആളുകള്‍ ചികിത്സ സഹായത്തിനായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ചയോട് കൂടി ഉഷ്ണമേഖലാ കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാല്‍ നാശനഷ്ടങ്ങള്‍ കൂടാനാണ് സാധ്യത.

ഭൂകമ്പം ഹെയ്ത്തിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തെയാണ് ബാധിച്ചത്. ചില നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചില ഭാഗങ്ങളില്‍ വലിയ തോതില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഭൂകമ്പത്തിന് പുറമെ കോവിഡ് മഹാമാരി, പ്രസിഡന്റിന്റെ കൊലപാതകം തുടങ്ങി നിരവധി പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.

ഭൂകമ്പം ബാധിച്ച മേഖലയിലുടനീളം വ്യാപകമായ നാശനഷ്ടം സംഭവിച്ചതോടെ പല കുടുംബങ്ങളും ഫുട്ബോള്‍ മൈതനാങ്ങളിലാണ് അഭയം തേടിയത്. പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജ്യമൊട്ടാകെ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാശനഷ്ടം ഉണ്ടായ മേഖലകളിലേക്ക് സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: അഷ്റഫ് ഗനിയുടെ നീക്കം അപ്രതീക്ഷിതം, അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചു: താലിബാന്‍ വക്താവ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Haiti earthquake death toll crossed 1200 over 5000 injured

Next Story
രാജ്യത്ത് 32,937 പേര്‍ക്ക് കോവിഡ്, 417 മരണം; 3.81 ലക്ഷം പേര്‍ ചികിത്സയില്‍COVID-19, coronavirus, COVID-19 cases Kerala, COVID-19 deaths kerala, total COVID-19 case kerala, total COVID-19 deaths kerala, COVID-19 deaths kerala in second wave, covid case fatality rate kerala, covid test positivity rate kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express