ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീദി​ന്‍റെ വീ​ട്ട് ത​ട​ങ്കല്‍ കാലാവധി 90 ദി​വ​സ​ത്തേ​ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. മൂ​ന്നു മാ​സ​ത്തെ വീ​ട്ട് ത​ട​ങ്കല്‍ ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് 90 ദി​വ​സം കൂ​ടി ദീ​ർ​ഘി​പ്പി​ച്ച​ത്. മറ്റ് നാല് കൂട്ടാളികളുടെ കൂടി കസ്റ്റഡിയും നീട്ടിയിട്ടുണ്ട്.

പ്രൊ​ഫ. മാ​ലി​ക് സ​ഫാ​ർ ഇ​ക്ബാ​ൽ, അ​ബ്ദു​ർ റ​ഹ്മാ​ൻ ആ​ബി​ദ്, ഖ്വാ​സി ക​ഷി​ഫ് ഹു​സൈ​ൻ, അ​ബ്ദു​ള്ള ഉ​ബൈ​ദ് തുടങ്ങിയവരാണ് സയീദിന്റെ മറ്റ് കൂട്ടാളികള്‍. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യാ സ​ർ​ക്കാ​രാ​ണ് പാ​ക് ഭീ​ക​ര​വി​രു​ദ്ധ നി​യ​​മ​പ്ര​കാ​രം സ​യ്ദി​ന്‍റെ ത​ട​വ് നീ​ട്ടി​യ​ത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും.

ആഭ്യന്തര മന്ത്രി ചൗധരി നിസാറുമായി പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. രാജ്യത്തെ സുരക്ഷയും സമാധാനവും പരിഗണിച്ചാണ് കഴിഞ്ഞ ജനുവരി 30ന് സയീദിനേയും മറ്റ് നാല് നേതക്കളെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്.

അമേരിക്കയില്‍ ട്രപ് ഭരണകൂടം അധികാരത്തില്‍ ഏറിയതിന് പിന്നാലെയാണ് സയീദിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണമാണ് സയീദിനെതിരെ നടപടി എടുത്തതെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ