ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകനെന്ന് കരുതുന്ന ജമാഅത്- ഉദ്ദവ നേതാവ് ഹാഫിസ് സയീദിന് കസ്റ്റഡിയിലെടുത്തത് ജിഹാദിന്റെ പേരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണെന്ന് പാകിസ്താന്‍. ജുഡീഷ്യല്‍ റിവ്യു ബോര്‍ഡിന് മുമ്പാകെയാണ് പാകിസ്താന്‍ ആഭ്യന്തരകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിനാണ് തന്നെയും നാല് സഹായികളേയും പാക് സര്‍ക്കാര്‍ തടവിലാക്കിയതെന്ന ഹാഫിസ് സയീദിന്റെ വാദം തള്ളിക്കളഞ്ഞാണ് പാക് സര്‍ക്കാരിന്റെ നടപടി. ഇതാദ്യമായാണ് ഹഫീസ് സയിദ് ഭീകര പ്രവർത്തനം നടത്തുന്നതായി പാകിസ്ഥാൻ കുറ്റസമ്മതം നടത്തുന്നത്.
തുടർന്ന് സയിദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്പോൾ അറ്റോർണി ജനറൽ നേരിട്ട് ഹാജരാവുകയും വേണം.
പ്രൊഫ. മാലിക് സഫാർ ഇക്ബാൽ, അബ്ദുർ റഹ്മാൻ ആബിദ്, ഖ്വാസി കഷിഫ് ഹുസൈൻ, അബ്ദുള്ള ഉബൈദ് തുടങ്ങിയവരാണ് സയീദിന്റെ മറ്റ് കൂട്ടാളികള്‍. ഇവര്‍ വീട്ടുതടങ്കലിലാണ്. രാജ്യത്തെ സുരക്ഷയും സമാധാനവും പരിഗണിച്ചാണ് കഴിഞ്ഞ ജനുവരി 30ന് സയീദിനേയും മറ്റ് നാല് നേതക്കളെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്.
അമേരിക്കയില്‍ ട്രപ് ഭരണകൂടം അധികാരത്തില്‍ ഏറിയതിന് പിന്നാലെയാണ് സയീദിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണമാണ് സയീദിനെതിരെ നടപടി എടുത്തതെന്നാണ് കരുതുന്നത്.