scorecardresearch

ഹാദിയ കേസ് 'ലൗ ജിഹാദ്' ആണെന്ന് എബിവിപി ഡോക്യുമെന്ററി; ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം

ഹാദിയ കേസ് ലൗ ജിഹാദ് അല്ലെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്

ഹാദിയ കേസ് ലൗ ജിഹാദ് അല്ലെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഹാദിയ കേസ് 'ലൗ ജിഹാദ്' ആണെന്ന് എബിവിപി ഡോക്യുമെന്ററി; ജെഎന്‍യുവില്‍ വീണ്ടും സംഘര്‍ഷം

ന്യൂ ഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാലയിൽ ഇന്നലെ നടന്ന ലൗ ജിഹാദ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദർശനത്തിനിടെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എബിവിപി), ഇടതുപക്ഷ സംഘടനകളും തമ്മിൽ സംഘർഷം.

Advertisment

വിവേകാനന്ദ വിചാര്‍ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന 'ഇൻ ദി നെയിം ഒഫ് ലവ്-മെലങ്കലി ഓഫ് ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രം വർഗീയ വിദ്വേഷം പരത്തുന്നതാണെന്ന് ആരോപിച്ച ഇടതുപക്ഷ വിദ്യാർത്ഥികള്‍ പ്രദർശനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ലൗ ജിഹാദിനെ കുറിച്ചുളള ഡോക്യുമെന്ററിയില്‍ ഹാദിയ കേസിനെ കുറിച്ച് പരാമര്‍ശിക്കുന്നതും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. ഹാദിയ കേസ് ലൗ ജിഹാദ് അല്ലെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടും ഇത്തരത്തില്‍ അവതരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു.

ഇടതുപക്ഷ വിദ്യാർത്ഥികൾ അവരുടെ അസഹിഷ്ണുത പ്രകടമാക്കിയതുവഴി സുരക്ഷാ വലയങ്ങൾ തകർന്നു എന്ന് വിവേകാനന്ദ മഞ്ചിന്റെ കൺവീനർ ഉമേഷ് കുമാർ ഖൂട്ട് കുറ്റപ്പെടുത്തി. ലൗ ജിഹാദ് എന്ന പേരിൽ വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ടീയത്തിനെതിരെ വെള്ളിയാഴ്ച ഇടതുപക്ഷ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായ പ്രകടനത്തിന് നേരെ മുട്ടകൊണ്ടും കല്ലുകൊണ്ടുമുള്ള പ്രതിഷേധം നേരിടേണ്ടി വന്നതായി ഇവര്‍ ആരോപിക്കുന്നു.

Hadiya Case Jnu Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: