‘നിങ്ങളൊരു സ്ത്രീയായിപ്പോയി’; വനിത ഉദ്യോഗസ്ഥയ്ക്ക് കോൺഗ്രസ് എംഎൽഎയുടെ ഭീഷണി

നിങ്ങളൊരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കോളർ പിടിച്ച് മെമ്മോ നിങ്ങൾക്ക് കൈമാറുമായിരുന്നു

madhya pradesh, മധ്യപ്രദേശ്, കോൺഗ്രസ് എംഎൽഎ, mp congress, woman officer threatened, harsh gehlot, mp sdm threatened, indian express news, iemalayalam, ഐഇ മലയാളം

ഭോപ്പാൽ: സാലിയാന ടൗണിൽ ട്രാക്ടർ റാലിക്ക് ശേഷം വനിത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് കോൺഗ്രസ് എം‌എൽ‌എ ഹർഷ് ഗെഹ്‌ലോട്ട്.

ഗെഹ്‌‌ലോട്ടും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും (എസ്ഡിഎം) തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. “നിങ്ങൾ ഒരു സ്ത്രീയാണ്. നിങ്ങളൊരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കോളർ പിടിച്ച് മെമ്മോ നിങ്ങൾക്ക് കൈമാറുമായിരുന്നു,” എന്നാണ് എംഎൽഎ മജിസ്ട്രേറ്റിനോട് പറയുന്നത്.

മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിക്കടുത്തുള്ള രത്‌ലാം ജില്ലയിലെ സാലിയാന പട്ടണത്തിലാണ് ഞായറാഴ്ച സംഭവം നടന്നത്. കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകരെ പിന്തുണച്ചാണ് കോൺഗ്രസ് ട്രാക്ടർ റാലി നടത്തിയത്. എം‌എൽ‌എയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം മെമ്മോറാണ്ടം സമർപ്പിക്കാൻ എസ്‌ഡി‌എം ഓഫീസിലെത്തി. കാമിനി താക്കൂർ പുറത്തുകടക്കാൻ സമയമെടുത്തപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Had you not been a woman congress mla threatens mp officer

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com