/indian-express-malayalam/media/media_files/uploads/2017/03/yogi-7595.jpg)
ലഖ്നൗ: ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീരും പഞ്ചാബും ബംഗാളും പാകിസ്ഥാനിലേക്കു പോയേനെയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും നിയമസഭയില്‍ സംസാരിക്കുന്നതിന് എന്താണ് തെറ്റെന്നും യോഗി പ്രതിപക്ഷത്തിനോട് ചോദിച്ചു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
'ആർഎസ്എസും ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുമില്ലെങ്കിൽ കശ്മീരും പഞ്ചാബും ബംഗാളുമെല്ലാം ഇന്ന് പാകിസ്ഥാനിലായേനെ. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു സംസാരിക്കുന്നത് തെറ്റാണ്. സര്‍ക്കാരില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്.' യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ കുട്ടികൾ വന്ദേമാതരം പാടാൻ മറന്നേനെയെന്നും യോഗി അഭിപ്രായപ്പെട്ടു.
ഗംഗ, യമുന നദികളിലെ ജലനിരപ്പ് താഴുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി ഈ നദികൾ നമ്മുടെ സ്വത്വമാണെന്നും അതു നഷ്ടപ്പെട്ടാൽ രാജ്യവും സംസ്കാരവും നഷ്ടപ്പെടുമെന്നും വ്യക്തമാക്കി. 'നമ്മൾ പശുവിന്റെയും ഗംഗാ നദിയുടെയും വിഷയം എടുത്തിടുന്നതാണ് അവരുടെ പ്രശ്നം. എന്നാൽ ഗംഗ നമ്മുടെ അമ്മയാണ്. പശുവും അതുപോലെ തന്നെ' യോഗി പ്രതിപക്ഷത്തിനുള്ള മറുപടിയായി പറയുന്നു. ഗായ്, ഗംഗ, ഗോ രക്ഷ വിഷയത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് പങ്കെടുത്തിരുന്നില്ലെന്നും രണ്ടുദിവസംമുൻപ് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.