/indian-express-malayalam/media/media_files/uploads/2017/10/vijay-bjpff-horz.jpg)
ചെന്നൈ: ഇളയദളപതി വിജയിയുടെ എറ്റവും പുതിയ ചിത്രം മെര്‍സലിനെതിരെയും നടന്‍ വിജയ്ക്കെതിരെയും ആക്രമണം കടുപ്പിച്ച് ബിജെപി. വിജയ്‍യുടെ നികുതി സംബന്ധിച്ച വിവരം വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആവശ്യപ്പെട്ടു. നടന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച് എപ്പോഴാണ് ഒരു വിശദീകരണം തരാന്‍ തയ്യാറാവുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വര്‍ഗീയപരമായ മറ്റ് ട്വീറ്റുകളും രാജ പോസ്റ്റ് ചെയ്തു. 'തമിഴ്നാട്ടില്‍ കഴിഞ്ഞ 20 വര്‍ഷമായി 17,500 ക്രിസ്ത്യന്‍ പളളികള്‍ പണിതു. 9700 മുസ്ലിം പളളികള്‍ പണിതു. 370 അമ്പലങ്ങള്‍ പണിതു. എന്നിട്ടും വിജയ്‍ക്ക് ആശുപത്രികള്‍ പണിയുന്നതാണോ നിര്‍ത്തേണ്ടത്', ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 'വിജയ് ജോസഫ്' എന്നാണ് വിജയിയെ അഭിസംബോധന ചെയ്യുന്നത്.
ചിത്രത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് എഡിറ്റ് ചെയ്ത് മാറ്റണമെന്നുമാണ് ബിജെപിയുടെ ആവശ്യം. സിനിമയില്‍ ജി.എസ്.ടിയെയും ,ഡിജിറ്റല്‍ ഇന്ത്യയെയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം വിഷയമാവുന്നുണ്ട്. ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിപ്പിച്ചത്.
സമകാലിന ഇന്ത്യയിലേ വിവിധ പ്രശ്നങ്ങളില്‍ മെർസൽ സിനിമ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗൊര്ഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ഇന്ത്യ കാമ്പയിനെ കളിയാക്കുന്ന രംഗവും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.