scorecardresearch

ഗ്യാന്‍വാപി പള്ളി കേസില്‍ വിധി ഇന്ന്; വാരാണാസിയില്‍ കനത്ത സുരക്ഷ

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു പക്ഷം പറയുമ്പോള്‍, മുസ്ലീം പക്ഷം മസ്ജിദ് വഖഫ് സ്ഥലത്താണ് നിര്‍മ്മിച്ചതെന്ന് വാദിക്കുന്നു

ഗ്യാന്‍വാപി പള്ളി കേസില്‍ വിധി ഇന്ന്; വാരാണാസിയില്‍ കനത്ത സുരക്ഷ

വാരണാസി:ഗ്യാന്‍വാപി മസ്ജിദിന്റെയും ചുറ്റുമുള്ള ഭൂമിയുടെയും അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാരാണസി ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭിത്തിയില്‍ മാ ശൃംഗര്‍ ഗൗരിയെ ആരാധിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നു.

മെയ് 20-ന്, കേസിലെ സങ്കീര്‍ണ്ണത ചൂണ്ടികാണിച്ച് സുപ്രീം കോടതി, വാരണാസിയിലെ സിവില്‍ ജഡ്ജിയുടെ (സീനിയര്‍ ഡിവിഷന്‍) മുമ്പാകെ തീര്‍പ്പുകല്‍പ്പിച്ചിരുന്ന ഗ്യാന്‍വാപി തര്‍ക്കം വാരണാസി ജില്ലാ കോടിതിയിലേക്ക് മാറ്റി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് ഹിന്ദു പക്ഷം പറയുമ്പോള്‍, മുസ്ലീം പക്ഷം മസ്ജിദ് വഖഫ് സ്ഥലത്താണ് നിര്‍മ്മിച്ചതെന്ന് വാദിക്കുകയും ആരാധനാലയങ്ങളുടെ നിയമം പള്ളിയുടെ സ്വഭാവം മാറ്റുന്നത് തടയുകയും ചെയ്തു.

ജൂണില്‍ ജില്ലാ ജഡ്ജി എകെ വിശ്വേശയാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. വിഷയത്തില്‍ ഇടപെടുന്നതിന് മുമ്പ്, ഹിന്ദു ഭക്തര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാലനത്തിനെതിരായ എതിര്‍പ്പ് ഉന്നയിച്ച്, പള്ളി കമ്മിറ്റിയുടെ അപേക്ഷയില്‍ വാരണാസി ജില്ലാ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്ന് ജൂലൈയില്‍ സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് ഒക്ടോബര്‍ 20ലേക്ക് മാറ്റിയത്. എല്ലാ വിഷയങ്ങളും ആദ്യം ജില്ലാ കോടതിയില്‍ വാദിക്കണമെന്നും പറഞ്ഞു.

ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് വിധി പറയുക. ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന വാരണാസിയിലെ ഗ്യാന്‍വാപി സമുച്ചയത്തിന്റെ സര്‍വേയെ വെല്ലുവിളിക്കുകയായിരുന്നു അഞ്ജുമാന്‍ ഇന്റസാമിയ. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹര്‍ജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണാസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gyanvapi mosque case varanasi court to rule today on maintainability of suits