ലഖ്നൗ: ഗ്യാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയ തര്‍ക്കത്തിന്റെ കേസിലെ നടപടി ക്രമങ്ങള്‍ വാരണാസി ജില്ലാ കോടതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കെട്ടിക്കിടക്കുന്ന കേസില്‍ ആദ്യം തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് അഭിഭാഷകൻ മുഖേന കോടതിയില്‍ അപേക്ഷ സമർപ്പിച്ചു. തുടർനടപടികൾ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് വാരാണസി കോടതി കേസ് എടുത്തത്.
അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് നൽകിയ അപേക്ഷയിൽ എതിർകക്ഷികൾ വിയോജിച്ചു. ഇരുഭാഗവും കേട്ട ശേഷം ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശയാണ് വിധി പറയാൻ മാറ്റിയത്. ഇന്ന് കോടതി അതിന്റെ നടപടി തീരുമാനിക്കും, സർക്കാർ അഭിഭാഷകൻ മഹേന്ദ്ര പ്രസാദ് പാണ്ഡെ പറഞ്ഞു. കേസ് കോടതി പരിഗണിച്ചതിന് ശേഷം മാത്രമായിരുന്നു ഹര്‍ജിക്കാരേയും അഭിഭാഷകരേയും കോടതി മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്.
ഗ്യാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയ കേസിൽ തീർപ്പുകൽപ്പിക്കാത്തവ ജില്ലാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
അതിനിടെ, വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം ഇല്ലായിരുന്നുവെന്നും വരാനിരിക്കുന്ന 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇത്തരം പ്രചാരണങ്ങളെന്നും സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖ് ആരോപിച്ചു. “2024 ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഈ സാഹചര്യങ്ങളെല്ലാം സൃഷ്ടിക്കുന്നത്, ചരിത്രം പരിശോധിച്ചാല്‍ ഗ്യാന്‍വാപി മോസ്കില്‍ ശിവലിംഗമില്ല. ഇതെല്ലാം തെറ്റാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ബിഎ.5; ഒമിക്രോണ്‍ ഉപവകഭേദത്തിന്റെ ആദ്യ കേസ് തെലങ്കാനയില്‍ സ്ഥിരീകരിച്ചു