scorecardresearch

ഗ്യാന്‍വാപി മസ്ജിദ്: ഹിന്ദുവിഭാഗത്തിന്റെ ആരാധന, മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

കേസ് വാരണാസി കോടതിയില്‍ കേസ് തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

കേസ് വാരണാസി കോടതിയില്‍ കേസ് തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

author-image
WebDesk
New Update
Gyanvapi mosque | Alahabad HC | News

വാരണാസിയിലെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ശാസ്ത്രീയ സര്‍വേ തുടങ്ങി, കനത്ത സുരക്ഷ| ഫൊട്ടോ; എഎന്‍ഐ

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്തണമെന്ന ഹിന്ദുവിഭാഗത്തിന്റെ ആവശ്യത്തിനെതിരെ മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. കേസ് വാരണാസി കോടതിയില്‍ കേസ് തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്ദു സ്ത്രീകളുടെ ഹര്‍ജി ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹര്‍ജി 2022 സെപ്റ്റംബറിൽ ജില്ലാ കോടതി തള്ളിയിരുന്നു

Advertisment

മസ്ജിദില്‍ മാ ശൃംഗര്‍ ഗൗരിയെയും മറ്റ് ദേവതകളെയും ആരാധിക്കാനുള്ള അവകാശം തേടിയുള്ള ഹര്‍ജികള്‍ക്കെതിരെയാണ് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാരാണസി കോടതിയുടെ 2022 സെപ്തംബര്‍ 12 ലെ ഉത്തരവ് കോടതി ശരിവച്ചു.

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ദൈവങ്ങളെ ആരാധിക്കാനുള്ള തങ്ങളുടെ അവകാശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2021 ല്‍ അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മസ്ജിദ് കമ്മിറ്റി, വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയായിരുന്നു.

2022 ഒക്ടോബറില്‍ വാരണാസി ജില്ലാ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവില്‍ 1991ലെ ആരാധനാലയങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1995ലെ വഖഫ് നിയമം, യു.പി. മസ്ജിദ് കമ്മിറ്റി അവകാശപ്പെടുന്ന ശ്രീ കാശി വിശ്വനാഥ ക്ഷേത്ര നിയമം, 1983. മസ്ജിദിന്റെ മതപരമായ സ്വഭാവം മാറ്റാന്‍ ഈ കേസ് ശ്രമിച്ചുവെന്ന് വാദിച്ച് മസ്ജിദ് കമ്മിറ്റി 2021 ല്‍ സുപ്രീം കോടതിയെ സമീപിച്ചു. 1947 ആഗസ്ത് 15-ന് എങ്ങനെ നിലനിന്നിരുന്നോ അതില്‍ നിന്ന് ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് 1991 ലെ ആരാധനാലയ നിയമം തടയുന്നു.

Advertisment
Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: