പട്ടൗഡി (ഹരിയാന): ഭാര്യ വഴക്കിട്ട് വീട്ടിൽനിന്നും പിണങ്ങിപ്പോയതിനുപിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് 27 കാരനായ അമിത് ചൗഹാന്റെ ഭാര്യ പിണങ്ങിപ്പോയത്. ഇതിനുപിന്നാലെ ഫെയ്സ്ബുക്ക് ലൈവിലെത്തിയ അമിത് താൻ ആത്മഹത്യ ചെയ്യുകയാണെന്നും വീഡിയോ എല്ലാവരും ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനുപിന്നാലെ മുറിയിലെ ഫാനിൽ അമിത് തൂങ്ങുകയായിരുന്നു.

2,000 പേരാണ് ഈ വീഡിയോ കണ്ടത്. ആരും പൊലീസിനെ അറിയിച്ചില്ലെന്നും അധികൃതർ പറഞ്ഞു. ”പിറ്റേന്ന് രാവിലെ 10 മണിയോടെയാണ് ഗ്രാമത്തിൽനിന്നും അമിത് മരിച്ച വിവരം അറിയിക്കുന്നത്. അവിടെ എത്തിയപ്പോഴേക്കും മൃതദേഹം സംസ്കരിച്ചിരുന്നു. അമിതിന് മാനസിക പ്രശ്നമുണ്ടെന്നും കഴിഞ്ഞ ആറു മാസമായി ഇതിന്റെ ചികിൽസയിലാണെന്നുമാണ് ഗ്രാമവാസികൾ പറഞ്ഞതെന്ന്” ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് സുമിത് കുഹാർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

”ഭാര്യ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമിത് തൂങ്ങിമരിച്ച വിവരം സമീപവാസികളെ അറിയിച്ചത്. മുറിയിലെ ടേബിളിനു പുറത്തുനിന്നും കണ്ടെത്തിയ മൊബൈൽ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ലൈവായി ഫെയ്സ്ബുക്കിൽ കാണിച്ചുവെന്ന് മനസ്സിലായത്”, അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ