അനുയായികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തേക്കാണ് ദേര സച്ച സൗദ തലവൻ ഗുരുമീത് റാം റഹീം സിംഗിനെ സിബിഐ കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ തന്നെ പഞ്ചാബിലും ഹരിയാനയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ദേര സച്ച സൗദ ആശ്രമങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി.
ഈ റെയ്ഡിന്റെ ദൃശ്യം ഒരു പൊലീസുദ്യോഗസ്ഥൻ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഒരു മിനിറ്റും മൂന്ന് സെക്കന്റുമുള്ള വീഡിയോയിൽ ആശ്രമത്തിന് അകത്തെ ആഡംബര സൗകര്യങ്ങളാണ് പകർത്തിയിരിക്കുന്നത്.
സ്വർണ്ണം പൂശിയ സോഫകളും കസേരകളും പുറമേ സ്വർണ്ണ പാത്രങ്ങളും മുറിക്കകത്തെ ദൃശ്യങ്ങളിൽ കാണാം. മുറിയിലെ ഒരു വശത്തെ ചുമരിൽ സ്വയം പ്രഖ്യാപിത ദൈവമായ ഗുരുമീത് റാം റഹീമിന്റെ വലിയ ചിത്രവും തൂക്കിയിട്ടുണ്ട്.
ഒരു മുറിയുടെ വാതിൽ പൊലീസുദ്യോഗസ്ഥർ ചവിട്ടിത്തുറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനകത്ത് പർപ്പിളും സ്വർണ്ണവും പൂശിയ വസ്തുക്കളും ദൃശ്യങ്ങളിൽ കാണാം. റാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് പോലും അക്രമങ്ങൾ നടന്നിരുന്നു. 8 പട്ടാളക്കാർക്കും 28 ദേര സച്ച സൗദ അനുയായികൾക്കുമാണ് കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
വീഡിയോ