ന്യൂഡൽഹി: അനുയായികളെ പീഡിപ്പിച്ച കേസിൽ ദേര സച്ച സൗദ തലവൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഉത്തരേന്ത്യയിൽ കലാപം പടരുകയാണ്. ലക്ഷക്കണക്കിന് പേർ തെരുവിൽ അക്രമങ്ങൾ നടത്തി അലയുകയാണ്. അസംഖ്യം വാഹനങ്ങൾക്ക് തീവെച്ച അക്രമത്തിൽ ഇതുവരെ 32 ഓളം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

2002 ൽ നടന്ന ബലാത്സംഗ കേസിൽ ഇന്നലെ പ്രത്യേക സിബിഐ കോടതിയാണ് റാം റഹീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്.

റാം റഹീമിനെ പട്ടാളം പ്രത്യേക ഹെലികോപ്റ്ററിൽ ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ അക്രമം ഉടലെടുത്തത്.പിന്നീടിത് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലേക്ക് അടക്കം വ്യാപിച്ചു.

അക്രമത്തിൻ്റെ പ്രഭവകേന്ദ്രമായ സിരിസ, പഞ്ച്കുല എന്നീ ജില്ലകൾ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണുള്ളത്. അക്രമത്തെ തുടർന്ന് ന്യൂഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഇതിന് പുറമേ ഹരിയാനയിൽ പത്ത് ജില്ലകളിലും പഞ്ചാബിൽ മൂന്ന് ജില്ലകളിലും സൈന്യത്തിൻ്റെ കർഫ്യു ഏർപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ