ച​ണ്ഡി​ഗ​ഡ്: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ദേ​രാ സ​ച്ചാ സൗ​ധ നേ​താ​വ് ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഉടലെടുത്ത കലാപത്തെ അപലപിച്ച് രാഷ്ട്രപതി. കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ളും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ലും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും എ​ല്ലാ പൗ​ര​ൻ​മാ​രും സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​തി​ക​ര​ണം.

ബലാത്സംഗ കേസിൽ ദേര സച്ച സൗദ തലവൻ ഗുർമീത് രാം റഹിം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിൽ വ്യാപക ആക്രമണം നടക്കുകയാണ്. കോടതിക്ക് പരിസരത്ത് തമ്പടിച്ച ഗൂർമീതിന്റെ അണികൾ വിധി അറിഞ്ഞതോടെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പെട്രോൾ പമ്പിനും റെയിൽവേ സ്റ്റേഷനും അണികൾ തീയിട്ടു. വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 28 പേർ ഇതുവരെ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ സൈന്യം ഏറ്റെടുത്തു.

സംഘർഷം 4 സംസ്ഥാനങ്ങളിലേക്ക്കൂടി വ്യാപിച്ചിരിക്കുകയാണ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്,ദില്ലി എന്നിവിടങ്ങിളിലാണ് ഗൂർമീത് അനുകൂലികൾ ആക്രമം അഴിച്ചു വിടുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും പൊലീസിന് നേരെയുമാണ് പ്രധാനമായും ആക്രമണം. ഇതിനിടെ ഗൂർമീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടം ഇതിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം ഗുർമീതിനെ ഹെലികോപ്റ്റർ മാർഗം റോത്തഖിലേ ജയിലിലേക്ക് എത്തിച്ചു. റോഡ് മാർഗം ഗൂർമീതിനെ കൊണ്ടുപോയാൽ കൂടുതൽ സംഘർഷം ഉണ്ടാകുമെന്നുള്ള സൂചനയേ തുടർന്നാണ് ഹെലികോപ്ടർ മാർഗം സ്വീകരിച്ചത്. രാജ്യ തലസ്ഥാനത്തേക്കും ആക്രമണം വ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അതിർത്തി മേഖലയിൽ 2 തീവണ്ടി കോച്ചുകൾക്ക് തീയിട്ടു എന്ന റിപ്പോർട്ടുകൾ ഉണ്ട്.

സർക്കാർ ഓഫീസുകൾക്ക് എതിരെയും മാധ്യമപ്രവർത്തകർക്ക് എതിരെയും ഗുർമീതിന്റെ അണികൾ ആക്രമണം അഴിച്ച് വിടുകയാണ്. സംഘർഷം ഹരിയാനയിലേക്കും പടർന്നിട്ടുണ്ട്. പഞ്ചകുലയിൽ പോലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളും അനുയായികൾ തല്ലിത്തകർത്തു. മാധ്യമ പ്രവർത്തകർക്കുനേരെയും പോലീസിനു നേരെയും കല്ലേറുണ്ടായി. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ ബി വാനുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. നിരവധി കാറുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രദേശത്തെ ഒരു പെട്രോൾ പന്പും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയെന്നാണ് പ്രഥമിക വിവരം.

പ്രത്യേക സി.ബി.ഐ കോടതിയാണ് തലവൻ ഗുർമീത് രാം റഹിം കുറ്റക്കാരനാണെന്ന് വിധിച്ചത്. നൂറോളം കാറുകളുടെയും ആയുധധാരികളായ അംഗരക്ഷകരുടെയും അകമ്പടിയോടൊപ്പമാണ് ഗുർമീത് കോടതിയിലെത്തിയത്. ആഗസ്റ്റ് 28നാണ് ഗുര്‍മീതിനെതിരായ ശിക്ഷ വിധിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ