ന്യൂ​ഡ​ൽ​ഹി: ദേ​ര സ​ച്ചാ സൗ​ദാ തലവൻ ഗു​ർ​മീ​ത് റാം ​റഹിം സിങ്ങിന് ശിക്ഷ വിധിച്ച റോത്തക്കിലെ ജയിലിലെ താൽക്കാലിക കോടതി മുറിയിൽ നടന്നത് നാടകീയ രംഗങ്ങൾ. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ഗുർമീത് തനിക്ക് മാപ്പ് തരണമെന്നും തെറ്റ് പറ്റിപ്പോയെന്നും കോടതിയെ അറിയിച്ചു.

ഗുര്‍മീതിന്റെ ശിക്ഷ ഏഴ് വര്‍ഷമാക്കി ചുരുക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അപേക്ഷിച്ചു. എന്നാല്‍ മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും സിബിഐ കോടതിയെ അറിയിച്ചു. തുടർന്ന് ഗുർമീതിന് 20 വർഷം തടവ് സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി വിധിച്ചു. വിധി പ്രസ്താവനത്തിനുശേഷം കോടതി മുറിയിൽനിന്നും പുറത്തിറങ്ങാൻ ഗുർമീത് തയാറായില്ല. ഒടുവിൽ ബലം പ്രയോഗിച്ചാണ് ഗുർമീതിനെ പുറത്തിറക്കിയത്.

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് റോത്തക്കിലെ വായനാമുറി കോടതി മുറിയായി സജ്ജീകരിച്ചാണ് ജഡ്ജി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​രി​യാ​ന​ അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ശിക്ഷാ വിധിയോടെ മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ