/indian-express-malayalam/media/media_files/2025/12/06/college-students-stole-car-tyres-arrest-2025-12-06-16-19-39.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ക്ലബ്ബുകളിൽ പോകാനും പാർട്ടികളിൽ പങ്കെടുക്കാനും പണം കണ്ടെത്തുന്നതിനായി മാസങ്ങളോളം കാറുകളുടെ ടയർ മോഷ്ടിച്ചു വിൽപ്പന നടത്തിയിരുന്ന നാലു കോളേജ് വിദ്യാർത്ഥികളെ ഗുഡ്ഗാവ് പൊലീസ് അറസ്റ്റ് ചെയ്തു. സെക്ടർ 43 ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതികളെ പിടികൂടിയത്.
ഗുഡ്ഗാവിലെ ജാർസ സ്വദേശികളായ ഋഷികേശ്, അർജുൻ, പിയൂഷ് റാണ, തുഷാർ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണെന്നും നഗരത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ ഒരാൾ എൽ.എൽ.ബി വിദ്യാർത്ഥിയും, മറ്റൊരാൾ സി.എ വിദ്യാർത്ഥിയും, രണ്ടു പേർ ബി.കോം വിദ്യാർത്ഥികളുമാണ്.
Also Read: അയോധ്യ വിധി വന്നിട്ട് ആറ് വർഷം പിന്നിടുന്നു; ഇനിയും തുടങ്ങാതെ പുതിയ പള്ളിയുടെ നിർമാണം
കഴിഞ്ഞ മൂന്നു മാസമായി ഇവർ മോഷണം നടത്തി വരികയായിരുന്നു. വീട്ടിൽ നിന്ന് പോക്കറ്റ് മണി ലഭിക്കാത്തതിനെത്തുടർന്ന്, ക്ലബ്ബുകളിലും പാർട്ടികളിലും പങ്കെടുക്കാൻ പണം ഇല്ലാതായതോടെയാണ് ഇവർ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാത്രികാലങ്ങളിൽ ഹോട്ടലുകളുടെയും മറ്റും പുറത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. തങ്ങളുടെ കാർ മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വാഹനത്തിന് സമീപം പാർക്ക് ചെയ്യും. തുടർന്ന് ജാക്കിയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് ടയറുകൾ അഴിച്ചുമാറ്റുകയും, വാഹനം ഇഷ്ടികകൾക്ക് മുകളിൽ വെച്ച ശേഷം ടയറുകളുമായി കടന്നുകളയുകയുമാണ് രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു
സെക്ടർ-49 ൽ വെച്ചാണ് ഇൻസ്പെക്ടർ നരേന്ദ്ര കുമാർ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഗുഡ്ഗാവിലായി നടന്ന 14 ഓളം ടയർ മോഷണക്കേസുകളിൽ ഇവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Read More: ഇൻഡിഗോ പ്രതിസന്ധി: ആയിരത്തിലധികം സർവീസുകൾ റദ്ദാക്കി; കുതിച്ചുയർന്ന് വിമാന നിരക്ക്, മാപ്പ് ചോദിച്ച് സിഇഒ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us