/indian-express-malayalam/media/media_files/uploads/2018/09/vadra.jpg)
ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കായി ഭൂമിയിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഗുര്‍ഗാവിലെ ഖേര്‍കി ദൗല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഭൂമി ഇടപാടില്‍ ക്രമക്കേടുകളുണ്ടെന്ന് നൂഹ് സ്വദേശിയായ സുരീന്ദര്‍ ശര്‍മ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്ന് മനേസര്‍ ഡിസിപി രാജേഷ് കുമാര്‍ പറഞ്ഞു.
വദ്രയ്ക്ക് ഒപ്പം മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, ഒരടിസ്ഥാനവും ഇല്ലാത്തതാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെന്നായിരുന്നു വദ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഞാന്‍ ഇന്ത്യയില്‍ തന്നെയുണ്ട്. വിദേശത്തേക്കൊന്നും പോകുന്നില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തിരഞ്ഞെടുപ്പ് സീസണാണ്. ഇന്ധന വില ഉയരുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us