ഗുരുദാസ്പുർ: ലോക്സഭയിലെ ബിജെപി അംഗമായിരുന്ന വിനോദ് ഖന്ന മരിച്ച ഒഴിവിൽ പഞ്ചാബിലെ ഗുരുദാസ്‌പൂർ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ജാഖര്‍ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ജയം കോണ്‍ഗ്രസിന് ജീവശ്വാസം നല്‍കുന്നതാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ബിജെപിക്ക് എതിരായ ജനവിധിയാണ് ഗുരുദാസ്പൂരിലെ വിജയമെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം. 2014ലെ നാണം കെട്ട തോല്‍വിക്ക് ശേഷം ഗുരുദാസ്പൂര്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഏറെ പരിശ്രമം നടത്തിയിരുന്നു.
The #Gurdaspur by-election marks another major step in the revival of @INCIndia, it's clear that party is on upswing ahead of 2019 LS polls
— Capt.Amarinder Singh (@capt_amarinder) October 15, 2017
ചലച്ചിത്ര നടനും ഗുരുദാസ്പുർ എംഎൽഎയുമായ വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആറുമാസം മാത്രം പ്രായമായ സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.