സംപൗളോ: ബ്രസീലിൽ നിശാക്ലബിൽ ഒരു സംഘം നടത്തിയ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടു. ഡാൻസ് ക്ലബായ ഫോറോ ഡെ ഗോഗോ യിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

ക്ലബിന്റെ ചുവരുകളിലും അടുത്തുളള വീടുകളുടെ ചുവരുകളിലും വാഹനങ്ങളിലും ബുളളറ്റുകൾ പതിച്ച പാടു കാണാമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അക്രമികൾക്ക് വേണ്ടിയുളള തിരച്ചിൽ ഊർജ്ജിതമാക്കി. ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്. അക്രമം രണ്ട് അക്രമിസംഘങ്ങൾ തമ്മിലുളള കുടിപ്പകയുടെ ഭാഗമാണോയെന്ന് പോലീസിന് സംശയമുണ്ട്.

മുൻകൂട്ടി ആസൂത്രണം ചെയ്ത നടപ്പിലാക്കിയ കൂട്ടക്കൊലയാണിതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുളള കുടിപ്പക കുപ്രസിദ്ധിയാർജിച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ