റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ സലാം കൊട്ടാരത്തിന് സമീപം നടന്ന വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വെടിയുതിർത്ത അക്രമിയുമാണ് കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.

അൽ സലാം കൊട്ടാരത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്കു നേരെയാണ് മൻസൂർ വെടിയുതിർത്തത്. വേനൽക്കാലത്ത് രാജകുടുംബം തങ്ങളുടെ ഔദ്യോഗിക വ്യാപാരങ്ങൾ ആലോചിക്കുന്നത് ഈ കൊട്ടാരത്തിൽ വച്ചാണ്.

സൗദി അറേബ്യൻ പൗരനായ മൻസൂർ അൽ-അംരി (28) ആണ് സുരക്ഷ ജീവനക്കാർക്കു നേരെ വെടിയുതിർത്തത്. മൂന്ന് മോലോറ്റോവ് കോക്‌ടെയ്‌ലും കലാശ്നിക്കോവ് തോക്കും അക്രമിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ