കാലിഫോർണിയ: അനധികൃതമായി തോക്ക് കൈവശം വച്ചതിന് വാറണ്ടുളള പ്രതി കാലിഫോർണിയയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഫ്രീമോണ്ട് നഗരത്തിലാണ് പൊലീസ് വെടിവയ്‌പിൽ യുവാവ് കൊല്ലപ്പെട്ടത്. നിരവധി ഇന്ത്യൻ ടെക്കികൾ താമസിക്കുന്ന പ്രദേശത്തിനടുത്താണ് വെടിവയ്‌പുണ്ടായത്.

കൊല്ലപ്പെട്ടയാളിന്റെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ കാറോടിച്ച് പോകുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ് സംഘം പിന്തുടരുകയായിരുന്നു. പൊലീസ് കാർ തടഞ്ഞതോടെ ഇയാൾ കാറിൽ നിന്ന് പുറത്തിറങ്ങി ഓടി.

പിന്തുടർന്ന പൊലീസ് സംഘം ഇയാളെ വീണ്ടും തടഞ്ഞുവച്ചപ്പോൾ പ്രതി കൈയ്യിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്തു. തോക്കുചൂണ്ടി പൊലീസിനെ ഭയപ്പെടുത്താനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ നിമിഷനേരത്തിനകം പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർത്തു.

വെടിയേറ്റ് വീണ പ്രതിയെ അടിയന്തിര ശുശ്രൂഷ നൽകാൻ പൊലീസ് ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ