/indian-express-malayalam/media/media_files/uploads/2021/06/indian-army.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കശ്മീരിലെ സുൻജ്‌വാനില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഒരു സൈനികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു സാറ്റലൈറ്റ് ഫോളും എകെ 47 തോക്കുകളും പിടിച്ചെടുത്തതായാണ് വിവരം. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഭരണ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസിന്റേയും സുരക്ഷ സേനയുടേയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നെന്ന് ജമ്മു മേഖലയിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുകേഷ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീവ്രവാദികളാണ് ആദ്യം വെടിയുതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെയ്‌ഷെ മുഹമ്മദിനോട് അനുഭാവം പുലർത്തുന്ന വിദേശികളെന്ന് കരുതുന്ന രണ്ട് തീവ്രവാദികൾ മിലിട്ടറി സ്‌റ്റേഷന് സമീപമുള്ള സുൻജ്‌വാനിലെ ജലാബാദ് പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
38,082 കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കുന്നതിനായി ഏപ്രിൽ 24 നാണ് ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഗ്രാമമായ പള്ളി പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് പോലീസും മറ്റ് സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയിലാണ്. 2018 ലും 2003 ലും തീവ്രവാദികൾ സുൻജ്‌വാൻ സൈനിക കേന്ദ്രത്തിലേക്ക് നുഴഞ്ഞുകയറിയിരുന്നു, സൈനികരേയും സാധാരണക്കാരെയും കൊലപ്പെടുത്തുകയും ചെയ്തു.
Also Read: ശ്രീനിവാസന്‍ കൊലപാതകം: കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us