/indian-express-malayalam/media/media_files/uploads/2020/12/army-military-kashmir.jpg)
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായും ഒരാളെ പിടികൂടിയതായും സുരക്ഷാ സേനാ വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിൽ ആറാം ഘട്ട ഡിഡിസി തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
മൂന്ന് തീവ്രവാദികളും അടുത്തിടെ നിയന്ത്രണ രേഖ വഴി ജമ്മു കശ്മീരിലേക്ക് കടന്നവരാണെന്ന് സുരക്ഷാ സേനാ വൃത്തങ്ങൾ പറഞ്ഞു. മുഗൾ റോഡിനടുത്തുള്ള ദുരൻ പോഷാന പ്രദേശത്ത് പോലീസും സുരക്ഷാ സേനയും നടത്തിയ സംയുക്ത ഓപ്പറേഷനിടെതീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി രണ്ടു പേർ കൊല്ലപ്പെടുകയായിരുന്നെന്നും അവർ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് പാക് അധീന കശ്മീരിൽ നിന്ന് വന്ന ഒരു കൂട്ടം തീവ്രവാദികൾ പൂഞ്ചിൽ പ്രവേശിച്ച് ഷോപിയാനിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സുരക്ഷാ സേന വെള്ളിയാഴ്ച മുതൽ അവരെ പിന്തുടർന്നതായും അവർ പറഞ്ഞു.
"പൊലീസും സുരക്ഷാ സേനയും വെള്ളിയാഴ്ച തീവ്രവാദികൾ ഉണ്ടായിരുന്ന സ്ഥലത്ത് എത്തിയെങ്കിലും മഞ്ഞുവീഴ്ച കാരണം ഒരു ഓപ്പറേഷൻ നടത്താൻ കഴിഞ്ഞില്ല, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഞായറാഴ്ച ഉച്ചതിരിഞ്ഞ് മറ്റൊരു നീക്കം നടത്തി, ഇത് ഏറ്റുമുട്ടലിന് കാരണമായി,” അദ്ദേഹം പറഞ്ഞു, തീവ്രവാദികൾക്ക് കീഴടങ്ങാനുള്ള അവസരം നൽകിയെങ്കിലും ഒരു പ്രദേശ വാസിയും, രണ്ട് പാകിസ്ഥാനികളും ഉക്ഷപ്പെടുന്ന അവർ കോർഡൺ ടീമിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും അതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളും പാകിസ്ഥാനിൽ നിന്നുള്ളവരാണെന്നും സാജിദ്, ബിലാൽ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായും ജമ്മു മേഖലയിലെ ഇൻസ്പെക്ടർ ജനറൽ മുകേഷ് സിംഗ് പറഞ്ഞു. രണ്ട് എകെ 47 റൈഫിളുകൾ, ഒരു യുബിജിഎൽ, ഒരു തുരയ സാറ്റ്ഫോൺ എന്നിവ കണ്ടെടുത്തു. ലഷ്‌കർ-ഇ-തോയിബയുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിഡിസി വോട്ടെടുപ്പിന്റെ ആറാം ഘട്ടത്തിൽ മൊത്തം പോളിംഗ് ശതമാനം 51.51 ശതമാനമാനവും കശ്മീരിൽ 31.55 ശതമാനവും ജമ്മുവിൽ 68.56 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി കേന്ദ്രഭരണ പ്രദേശത്തെ ചീഫ് ഇലക്ഷൻ ഓഫീസർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.