/indian-express-malayalam/media/media_files/2025/11/20/kashmir-times-2025-11-20-21-56-26.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: ജമ്മുവിലെ കശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയിൽ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായി സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്ഐഎ). രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാരോപിച്ച് പത്രത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിലാണ് തോക്കും വെടിയുണ്ടകളും കണ്ടെടുത്തതെന്ന് എസ്ഐഎ അറിയിച്ചു. മേഖലയിലെ ഏറ്റവും പഴക്കംചെന്ന ഇംഗ്ലീഷ് പത്രസ്ഥാപനങ്ങളിലൊന്നാണ് കശ്മീർ ടൈംസ്.
ജമ്മുവിലെ റെസിഡൻസി റോഡിലെ പത്ര ഓഫീസിൽ രാവിലെ 6 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയിൽ, ഒരു റിവോൾവർ, എകെ-സീരീസ് തോക്കിന്റെ 14 ഒഴിഞ്ഞ കെയ്‌സുകൾ, മൂന്ന് ലൈവ് എകെ റൗണ്ടുകൾ, നാലു വെടിയുണ്ടകൾ, മൂന്ന് ഗ്രനേഡ് സുരക്ഷാ ലിവറുകൾ, മൂന്ന് പിസ്റ്റൾ റൗണ്ടുകൾ എന്നിവ കണ്ടെടുത്തതായി എസ്‌ഐഎ അറിയിച്ചു.
Also Read: 'വരുന്നത് വമ്പന്മാർ'; ഇന്ത്യക്ക് ജെവലിൻ മിസൈലുകളും എക്സ്കാലിബർ ഷെല്ലുകളും വിൽക്കാൻ അമേരിക്ക
ആരോപണങ്ങൾ അടിസ്ഥാനരഹിതവും നിശബ്ദമാക്കാനുള്ള ശ്രമവുമാണെന്ന് പത്രത്തിന്റെ ഉടമകളും എഡിറ്റർമാരുമായ അനുരാധ ഭാസിനും ഭർത്താവ് പ്രബോധ് ജാംവാളും പ്രസ്താവനയിൽ അപലപിച്ചു. ഇരുവരും അമേരിക്കയിലാണെന്നാണ് വിവരം. പത്രത്തിനും പ്രമോട്ടര്‍മാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് എസ്‌ഐഎ ഉദ്യോഗസ്ഥര്‍ പത്രത്തിന്റെ ഓഫീസിലും കമ്പ്യൂട്ടറുകളിലും വിശദമായ പരിശോധന നടത്തിയതെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് വസ്തുക്കളും എസ്‌ഐഎ സംഘം പരിശോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിഘടനവാദ പ്രവർത്തനങ്ങൾക്കും നിയമവിരുദ്ധമായ പ്രചാരണങ്ങൾക്കും സഹായിക്കുന്നതായി സംശയമുള്ള നെറ്റ്‌വർക്കുകൾക്കെതിരെ നടക്കുന്ന ഏജൻസിയുടെ തുടർച്ചയായ നടപടികളുടെ ഭാഗമാണ് റെയ്സ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അനുരാധയെ എസ്ഐഎ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോസ്ഥർ പറഞ്ഞു.
Read More: നേപ്പാളിൽ വീണ്ടും 'ജെൻ സി' പ്രതിഷേധം; വിവിധയിടങ്ങളിൽ കർഫ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us