scorecardresearch
Latest News

‘രാഷ്ട്രീയത്തില്‍ ശത്രുക്കളല്ല, എതിരാളികള്‍ മാത്രം’; ഡമോക്രാറ്റിക് ആസാദ് ഫോഴ്‌സ് പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

മഞ്ഞ, വെള്ള, കടും നീല എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പതാക ആസാദ് പ്രകാശനം ചെയ്തു

‘രാഷ്ട്രീയത്തില്‍ ശത്രുക്കളല്ല, എതിരാളികള്‍ മാത്രം’; ഡമോക്രാറ്റിക് ആസാദ് ഫോഴ്‌സ് പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ജമ്മു: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് ‘ഡമോക്രാറ്റിക് ആസാദ് ഫോഴ്‌സ്’ എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ ഉയരുന്ന കൃത്രിമ മതിലുകള്‍ തകര്‍ക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മഞ്ഞ, വെള്ള, കടും നീല എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പതാക ആസാദ് പ്രകാശനം ചെയ്തു. മഞ്ഞനിറം സര്‍ഗാത്മകത, ചിന്തിക്കാനുള്ള ശക്തി, നാനാത്വത്തില്‍ ഏകത്വം എന്നിവയെയും വെള്ള സമാധാനത്തെയും സാഹോദര്യത്തെയും സൂചിപ്പിക്കുന്നുവെന്നും ആസാദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടും നീല തുറന്ന ഇടത്തെയും ചിന്താ സ്വാതന്ത്ര്യത്തെയും സഹിഷ്ണുതയെയും ഭാവനയെയും കടല്‍ പോലെ ആഴത്തിലും ആകാശത്തോളം ഉയരത്തിലും പ്രതിനിധീകരിക്കുന്നുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കിടയില്‍ ഉയരുന്ന മതിലുകള്‍ തകര്‍ക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും ആസാദ് അഭ്യര്‍ഥിച്ചു. വാര്‍ഷിക ദര്‍ബാര്‍ നീക്കത്തിനിടെ, കശ്മീരില്‍നിന്നുള്ള ആളുകളുടെ വരവ് ജമ്മുവിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീര്‍ താഴ്വരയില്‍ വിപണിയുണ്ടായിരുന്ന ജമ്മു, സാംബ, കത്വ എന്നിവിടങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങളെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു സാരമായി ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡമോക്രാറ്റിക് ആസാദ് ഫോഴ്‌സ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും മത്സരിക്കുന്നില്ലെന്ന് ആസാദ് പറഞ്ഞു. ”ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം നയങ്ങളെയും പരിപാടികളെയും കുറിച്ച് സംസാരിക്കും. മറ്റുള്ളവരെ അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുകയും എല്ലാം രാഷ്ട്രീയത്തിലെ ആത്യന്തിക യജമാനന്‍മാരായ ജനങ്ങള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ എതിരാളികള്‍ ശത്രുക്കളല്ലെന്നു പറഞ്ഞ ആസാദ് അദ്ദേഹം ‘ശത്രുകള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും’ ഇടയില്‍ ഒരു വേര്‍തിതിരിവിന് ആഹ്വാനം ചെയ്തു. ഞങ്ങളെപ്പോലെ, അവര്‍ക്കും അവരുടെ സ്വന്തം നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. ജനാധിപത്യത്തില്‍, അവയിലേതെങ്കിലും തിരഞ്ഞെടുക്കേണ്ടതു ജനങ്ങളാണ്.

കശ്മീരില്‍നിന്ന് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കു പഴങ്ങള്‍ വഹിക്കുന്ന ട്രക്കുകളുടെ നീക്കത്തിനു മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പഴങ്ങള്‍ സൂക്ഷിക്കാവുന്ന കാലയളവ് കുറവായതിനാല്‍ ഇവ വഹിക്കുന്ന ട്രക്കുകള്‍ക്ക് ആംബുലന്‍സുകള്‍ക്കു നല്‍കുന്നതു പോലെയുള്ള മുന്‍ഗണന നല്‍കണം. ജമ്മുവില്‍ മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ കൃഷിനാശത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gulam nabi azad launches democractic azad force party enemies opponents politics