ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ഗു​ജ്ജാർ സമുദായ അംഗങ്ങൾ സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്  ന​ട​ത്തു​ന്ന സ​മ​രം ആറാം ദിവസത്തിലേക്ക്. അഞ്ചാം ദിവസമായ ഇന്നലെ ചൊ​വ്വാ​ഴ്ച ചാ​ക്സു പ​ട്ട​ണ​ത്തിലാണ് പ്ര​തി​ഷേ​ധ​ക്കാ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തിയത്.

ആ​ഗ്ര-​ജ​യ്പു​ർ-​ബി​ക്കാ​നീ​ർ ദേ​ശീ​യ​പാ​ത ദൗ​സ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​പ​രോ​ധി​ച്ചു. തുടർന്ന് മൂ​ന്നു ട്രെ​യി​നു​കൾ റ​ദ്ദാ​ക്കി. ര​ണ്ട് ട്രെയിനുകൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ന് നിയമസഭയിൽ ഗുജ്ജാറുകൾക്ക് അനുകൂലമായി തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോഖ് ഗെഹ്‌ലോട്ട് ഇന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തിയേക്കും.  മ​ന്ത്രി​മാ​രു​മാ​യും പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം കൂടിയാലോചന ന​ട​ത്തിയിരുന്നു.  അ​ഞ്ചു ശ​ത​മാ​നം സം​വ​ര​ണം ആവശ്യപ്പെട്ടാണ് ഗു​ജ്ജ​ർ വി​ഭാ​ഗ​ത്തിന്റെ സമരം.  രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്ക് അ​ഞ്ച് ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗു​ജ്ജ​ർ നേ​താ​വ് കി​രോ​രി സിം​ഗ് ബെ​യി​ൻസ്‌ല​ പ്ര​ക്ഷോ​ഭത്തിന് ആഹ്വാനം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook