ന്യൂഡൽഹി: ഗുജ്ജാർ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ധർണയിൽ ട്രെയിൻ ഗതാഗതം തടസപെടുന്നു. രാജസ്ഥാനിലെ സാവായ് മഥോപൂർ ജില്ലയിലാണ് സമരക്കാർ റെയിൽവേ ട്രാക്ക് കീഴടക്കിയത്. വെസ്റ്റേൺ സെൻട്രൽ റെയിൽവേയുടെ ഭാഗമായ കോട്ട ഡിവിഷനിൽ നിന്നുള്ള ഏഴ് ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായി റെയിൽവേ അറിയിച്ചു. ഒരു സർവീസ് റദ്ദ് ചെയ്യുകയും മൂന്നോളം സർവീസ് വൈകിയുമാണ് ആരംഭിച്ചത്.

ഗുജ്ജാർ നേതാവ് കിരോരി സിങ് വെള്ളിയാഴ്ചയാണ് തന്റെ അനുയായികൾക്കൊപ്പം പ്രതിഷേധം ആരംഭിച്ചത്. ഗുജ്ജാറുകൾ ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അഞ്ച് ശതമാനം സംവരണം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. സംസ്ഥാന സർക്കാരിന് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇത് അവസാനിച്ചതോടെയാണ് സമരക്കാർ ട്രെയിൻ ഗതാഗതം തടസപെടുത്തിയത്.

മുംബൈ – ഡൽഹി റെയിൽവേ പാതയിലാണ് ഗുജ്ജാറുകൾ സമരം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook