അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നയം വ്യക്തമാക്കി ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഈ തിരഞ്ഞെടുപ്പിൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകില്ലെന്ന് വിശദമാക്കിയ മേവാനി ഗുജറാത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്നും വിശദീകരിച്ചു.

“ദലിതരുടെ കാര്യം പരിശോധിച്ചാൽ ഗുജറാത്ത് നരകമാണ്. ഗുജറാത്ത് മോഡൽ വികസനം ഊതിവീർപ്പിച്ച ബലൂൺ മാത്രമാണ്. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന ഗുജറാത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം. പക്ഷെ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇതിനായി ചേരില്ല. തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല”, മേവാനി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ