/indian-express-malayalam/media/media_files/uploads/2018/09/child-abuse.jpg)
ഗാന്ധിനഗര്‍: ഗുജറാത്തിലെ രന്ദിക്പൂരിലെ ഛപര്‍വാഡില്‍ തിങ്കളാഴ്ച രാത്രി രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ അകന്ന ബന്ധു കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെടുകയായിരുന്നു എന്നാണ് പറയുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള അമ്മാവന്‍ വീട്ടില്‍ വരികയും കുട്ടിയ്ക്കും മറ്റ് സഹോദരിമാര്‍ക്കുമൊപ്പം കളിക്കാന്‍ കൂടുകയും ചെയ്തുവെന്ന് ഇവരുടെ മുത്തച്ഛന്‍ പറയുന്നു. പിന്നീട് മിഠായി വാങ്ങിത്തരാമെന്നും പറഞ്ഞ് ഇയാള്‍ കുട്ടിയേയുമെടുത്ത് പോകുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ബന്ധുവായതിനാല്‍ അയാളുടെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നിയില്ല. എന്നാല്‍ കുട്ടിയുടെ കര്‍ഷകരായ മാതാപിതാക്കള്‍ രണ്ടു മണിക്കൂറിന് ശേഷം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകളെ കാണാനില്ലെന്നറിഞ്ഞ് എല്ലായിടത്തും അന്വേഷിക്കുകയും പിന്നീട് ദാഹോദ് പൊലീസില്‍ ബന്ധുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. പൊലീസ് ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച വൈകുന്നേരം ഇയാള്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. കുട്ടിയുടെ മാതാപിതാക്കള്‍ മകളെക്കുറിച്ചന്വേഷിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്ന് ഇയാള്‍ പഞ്ഞു. പിന്നീട് ഇയാളെ എല്ലാവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുട്ടിയെക്കുറിച്ച് പറയുകയും ചെയ്തു. പിന്നീട് തിങ്കളാഴ്ച രാത്രി കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.
'പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള അമ്മാവനാണ് കേസിലെ ആദ്യ പ്രതി. ഇയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ബലാത്സംഗത്തിനും കൊലപാതകത്തിനും പുറകില്‍ ഇയാള്‍ തന്നെയാകുമെന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തും. വൈദ്യ പരിശോധനയ്ക്കു ശേഷം ഇയാളെ അറസ്റ്റ് ചെയ്യും,' രന്ദിക്പൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ കെ രത്വ പറഞ്ഞു.
വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 36 മുതല്‍ 72 മണിക്കൂറോളം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us