സൂററ്റിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; തെരുവിലിറങ്ങിയത് 600ൽ അധികം തൊഴിലാളികൾ

പ്രതിഷേധക്കാർക്ക് നേർക്ക് പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു

സൂററ്റ്: ഗുജറാത്തിലെ സൂറത്തിൽ രണ്ട് ഇടങ്ങളിലായി അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സൂററ്റ് നഗരത്തിലെ പലാൻപൂരിലും ജില്ലയിലെ വരേലി ഗ്രാമത്തിലുമുള്ള തൊഴിലാളികളാണ് പ്രതിഷേധിച്ചത്. കോവിഡ്-19 ലോക്ക്ഡൗൺ കാരണം പ്രവർത്തനം നിർത്തിവച്ച വസ്ത്ര നിർമാണ ഫാക്ടറികളിലെ തൊഴിലാളികളാണിവർ. സംഭവത്തിൽ 120 പേർക്കെതിരേ പൊലീസ് കേസെടുത്തു.

ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് വരേലിയിൽ പ്രതിഷേധിച്ചത്. തൊഴിലാളികൾ തങ്ങൾക്ക് നേർക്ക് കല്ലേറ് നടത്തിയതായി പൊലീസ് പറഞ്ഞു. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റെന്നും പ്രതിഷേധക്കാർ വാഹനങ്ങൾ നശിപ്പിച്ചെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാർക്ക് നേർക്ക് പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു.

കല്ലേറിൽ മൂന്ന് പൊലീസ് വാഹനങ്ങൾക്കും മൂന്ന് സ്വകാര്യ വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വരേലിയയിൽ തൊഴിലാളികൾ തെരുവിലിറങ്ങിയത്. സ്ഥലത്ത് വൈകിട്ടോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ഭാർഗവ പാണ്ഡ്യ പറഞ്ഞു.

Read More | നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും: സോണിയ ഗാന്ധി

സംഭവത്തിൽ 20 തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് 100 പേർക്കെതിരേ കേസെടുത്തതായും പൊലീസ് അറിയിച്ചു. പൽസാന പൊലീസ് സ്റ്റേഷനിലാണ് പ്രതിഷേധിച്ച തൊഴിലാളികൾക്കെതിരേ കേസ് രജിസ്ട്രർ ചെയ്തത്.

പാലൻപൂരിൽ 500ഓളം വരുന്ന അതിഥി തൊഴിലാളികളാണ് പ്രതിഷേധിക്കാനിറങ്ങിയത്. വീട്ടുടമകൾക്ക് വാടക നൽകാൻ കഴിയാത്ത സാഹചര്യത്തിൽ തങ്ങളെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Read More | പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ മേയ് 7ന് ശേഷം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്നത് മാത്രമാണ് അവരുടെ ആവശ്യമെന്ന് മനസ്സിലാക്കിയതായി സൂററ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷനർ പ്രശാന്ത് സുംബെ പറഞ്ഞു. പണം ആവശ്യപ്പെടുന്ന വീട്ടുടമകൾക്കെതിരേ പരാതി നൽകാമെന്ന് തൊഴിലാളികൾക്ക് ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. പിന്നീട് ശാന്തരായ തൊഴിലാളികൾ ബലം പ്രയോഗിക്കാതെ പിരിഞ്ഞു പോയെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷനർ പറഞ്ഞു.

സൂററ്റിൽ നിന്ന് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള അഞ്ച് ട്രെയിനുകൾ ഇതിനകം യാത്ര തിരിച്ചിരുന്നു. ഒഡീഷയിലേക്കായിരുന്നു മൂന്നു ട്രെയിനുകൾ. ഝാർഘണ്ഡിലേക്കും ബിഹാറിലേക്കും ഓരോ ട്രെയിനുകളും പുറപ്പെട്ടു. ഇനിയും നാട്ടിലേക്ക് തിരിക്കാൻ പറ്റാതെ നിരവധി അതിഥി തൊഴിലാളികൾ സൂററ്റിലുള്ളതായാണ് കണക്ക്.

Read More | Surat: In 2 places, migrant workers take to streets demanding to go home, 120 detained

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Gujarat surat inter state migrant workers take to streets protest demanding to go home

Next Story
പ്രവാസികൾക്ക് മേയ് 7ന് ശേഷം മടങ്ങിയെത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയംAirlines
The moderation of comments is automated and not cleared manually by malayalam.indianexpress.com